December 2, 2023

‘ഹെയർ സ്റ്റൈൽ മാറ്റി ഫ്രീക്ക് ലുക്കിൽ ഗായിക അമൃത സുരേഷ്, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയും പിന്നീട് നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങുകയും ചെയ്തയൊരാളാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു അമൃത. ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ അമൃത ധാരാളം ആരാധകരെയും ഷോയിലൂടെ നേടിയിരുന്നു. അതിലൂടെ തന്നെ ജീവിതത്തിലും വഴിത്തിരിവായ നിമിഷം ഉണ്ടായിരുന്നു.

ഷോയിൽ അമൃത പാടുന്നത് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് നടൻ ബാല ഗായികയോട് ഇഷ്ടം തോന്നുന്നതും പിന്നീട് അത് പ്രണയത്തിലേക്കും ശേഷം വിവാഹത്തിലേക്കും എത്തിയത്. ആ ബന്ധത്തിൽ ഒരു മകളും അമൃതയ്ക്കുണ്ട്. പക്ഷേ ബാലയുമുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു അമൃത. മകൾ പക്ഷേ അമൃതയ്ക്ക് ഒപ്പമാണ് ഉള്ളത്. ഇപ്പോൾ സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒരുമിച്ചാണ് അമൃത.

ആ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചപ്പോൾ ഒരുപാട് വിമർശനങ്ങളും പരിഹാസ കമന്റുകളും ഇരുവർക്കും ലഭിച്ചിരുന്നു. എന്തായാലും ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്ന ശേഷം അമൃതയ്ക്കും ഒരുപാട് ഗുണങ്ങളാണ് ഉണ്ടായത്. തെലുങ്കിൽ ആദ്യമായി പാടാൻ ഒരുങ്ങുകയാണ് അമൃത. അതുപോലെ അമൃതയും ഗോപിസുന്ദറും ഒരുമിച്ച് സ്റ്റേജ് ഷോകളും ധാരാളം ചെയ്യുന്നുണ്ട്.

അതുപോലെ ഒരുവരും ഒരുമിച്ച് മ്യൂസിക് വീഡിയോസും ചെയ്യാറുണ്ട്. ക്ഷേത്രങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ഒരുമിച്ച് യാത്ര ചെയ്യാറുണ്ട് അമൃത സുരേഷ്. ഇപ്പോഴിതാ പുതിയ ഹെയർ സ്റ്റൈലിലുള്ള അമൃതയുടെ ഫോട്ടോസാണ് വൈറലാവുന്നത്. മികച്ച അഭിപ്രായമാണ് പുതിയ ലുക്കിന് അമൃതയ്ക്ക് ലഭിച്ചത്. പക്ഷേ അതിന് താഴെയും ഒരാൾ ബോയ് ഫ്രണ്ടിന്റെ സന്തോഷത്തിന് വേണ്ടി ഡ്രെസിംഗ് രീതി മാറ്റരുതെന്നാണ് കമന്റ് ചെയ്തത്.