‘ഈ അഴകിനെ വർണിക്കാൻ വാക്കുകളില്ല!! സാരിയിൽ ഹോട്ട് ലുക്കിൽ നടി നിമ ചന്ദ്രൻ..’ – ഫോട്ടോസ് വൈറൽ

അഭിനയത്തോടൊപ്പം തന്നെ നടിമാരിൽ ചിലർ മോഡലിംഗ് രംഗത്തും സജീവമായി നിൽക്കാറുണ്ട്. മോഡലിംഗ് രംഗത്ത് ഫോട്ടോഷൂട്ടിലൂടെ വരുമാനം കണ്ടെത്തുന്നവരുമുണ്ട്. പലപ്പോഴും വിവാദ ഫോട്ടോഷൂട്ടുകളിലൂടെ ചില മോഡൽ വൈറലാവുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള കാഴ്ചയാണ്. അതുകൊണ്ട് തന്നെ താരങ്ങളും ഇത്തരം ഷൂട്ടുകൾ ചെയ്ത സജീവമായി നിൽക്കാറുണ്ട്.

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും കുറച്ച് മലയാളികൾക്കെങ്കിലും സുപരിചിതയായ താരമാണ് നടി നിമ ചന്ദ്രൻ. വി.എം അഖിലേഷ് സംവിധാനം ചെയ്ത ‘പൂമ്പാറ്റകളുടെ ലോകം’ എന്ന സിനിമയിലൂടെയാണ് നിമ ചന്ദ്രൻ അഭിനയ രംഗത്തേക്ക് വരുന്നത്. നിമയെ മലയാളികൾക്ക് സുപരിചിതയാക്കിയത് പൃഥ്വിരാജ് നായകനായ പുതിയ മുഖത്തിലൂടെയാണ്.

അതിൽ നായികയായി അഭിനയിച്ച നടി പ്രിയാമണിയുടെ സുഹൃത്തിന്റെ റോളിൽ അഭിനയിച്ചിരുന്നത് നിമയായിരുന്നു. നിമ എയർ ഹോസ്റ്റസായി ജോലി ചെയ്ത ശേഷമാണ് അഭിനയത്തിലേക്ക് വന്നത്. കുറച്ച് സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും തിളങ്ങാൻ നിമയ്ക്ക് സാധിക്കുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിലെ മറിമായതിലും നിമ ചെറിയ വേഷത്തിൽ ശ്രദ്ധനേടിയിരുന്നു.

ടിക്-ടോക്, റീൽസ്, ഫോട്ടോഷൂട്ടുകൾ തുടങ്ങിയ ചെയ്ത ഓൺലൈൻ രംഗത്തും സജീവമായ നിമയുടെ ഏറ്റവും പുതിയ ഷൂട്ടിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീല സാരിയിൽ അതിസുന്ദരിയായി തിളങ്ങിയ നിമയുടെ ചിത്രങ്ങൾ എടുത്തത് സബീൽ വി.കെ.എസാണ്. ഗംഗ ഡിസൈനർ ബൗട്ടിക്കിന്റെ ഡിസൈനിലുള്ള കോസ്റ്റിയുമാണ് നിമ ചന്ദ്രൻ ധരിച്ചിരിക്കുന്നത്.