‘ഗുരുദേവിനെ കണ്ട് അനുഗ്രഹം തേടി ഗായിക അമൃത സുരേഷ്, ആനന്ദ നിമിഷമെന്ന് താരം..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ വേദിയിൽ മത്സരാർത്ഥിയായി വന്ന് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഗായികയാണ് അമൃത സുരേഷ്. പിന്നീട് സിനിമയിൽ പാടാൻ അവസരം ലഭിച്ച അമൃതയ്ക്ക് ഒരുപാട് മലയാളികളെ ആരാധകരായി ലഭിക്കുകയും ചെയ്തിരുന്നു. നിരവധി മലയാള സിനിമകളിൽ ഇതിനോടകം പാടി കഴിഞ്ഞിട്ടുമുണ്ട് അമൃത. സിനിമ നടനായ ബാലയുമായി വിവാഹിതയായെങ്കിൽ വേർപിരിഞ്ഞിരുന്നു.

അതിൽ ഒരു മകളും പ്രിയഗായികയ്ക്ക് ഉണ്ട്. അതിന് ശേഷം സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചെങ്കിലും ഒരു വർഷത്തിനുള്ളിൽ തന്നെ ഇരുവരും തമ്മിൽ പിരിഞ്ഞുവെന്ന് തരത്തിൽ റിപ്പോർട്ടുകൾ വരികയും ചെയ്തു. ഏറെ നാളുകളായി അമൃത ഗോപി സുന്ദറുമായി ഒന്നിച്ചുള്ള ഫോട്ടോസ് ഒന്നും പങ്കുവച്ചിട്ടില്ല. അമൃതയുടെ പിതാവ് മരണപെട്ടതും കഴിഞ്ഞ വർഷമായിരുന്നു.

അനിയത്തി അഭിരാമിക്ക് ഒപ്പം മ്യൂസിക് ബാൻഡ് നടത്തി വരുന്നുണ്ട്. ബിഗ് ബോസിൽ മത്സരാർത്ഥികളായി വന്നിട്ടുമുണ്ട് അമൃതയും അഭിരാമിയും. അമൃത ഒരു ഈശ്വര വിശ്വാസി ആണെന്ന് താരത്തിനെ ഫോളോ ചെയ്യുന്നവർക്ക് എല്ലാം അറിയുന്ന കാര്യമാണ്. പല ക്ഷേത്രങ്ങളിൽ സന്ദർശിച്ച ശേഷമുള്ള ചിത്രങ്ങളും വീഡിയോസും അമൃത പങ്കുവച്ചിട്ടുണ്ട്. അതുപോലെ അമൃതാനന്ദമയിയുടെ കടുത്ത ഭക്തയാണ് അമൃത.

ഇപ്പോഴിതാ ഗുരുവെഡ് ശ്രീ ശ്രീ രവി ശങ്കറിനെ കാണാൻ പോയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അമൃത സുരേഷ്. കുടുംബത്തിന് ഒപ്പമാണ് അമൃത ഗുരുദേവനെ കാണാൻ പോയത്. ‘അമ്മ ലൈലയും ഏകമകൾ അവന്തികയെയും അമൃതയും ഗുരുദേവന്റെ അനുഗ്രഹം മേടിക്കുന്നതും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോസുമാണ് താരം പോസ്റ്റ് ചെയ്തത്. “ഗുരുദേവനുമായുള്ള അത്തരമൊരു ആനന്ദ നിമിഷം..”, എന്നാണ് ക്യാപ്ഷൻ നൽകിയത്.