‘രാജ്യത്ത് കർഷക സമരം നടക്കുമ്പോൾ ഒരു വാക്ക് പറയാൻ നട്ടെല്ല് ഇല്ലാത്തവൻ..’ – ജയസൂര്യയ്ക്ക് എതിരെ സൈബർ സഖാക്കൾ

കേരളത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് എതിരെ തുറന്ന് സംസാരിച്ചിരുന്ന ഒരാളാണ് നടൻ ജയസൂര്യ. അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ഇടതുഅനുകൂല സംഘടനകളിൽ നിന്ന് ജയസൂര്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. ജയസൂര്യയ്ക്ക് എതിരെ ഇടതുപക്ഷ അനുകൂല അക്കൗണ്ടുകളിൽ നിന്ന് ഫേസ്ബുക്കിൽ സൈബർ അറ്റാക്ക് നേരിടുകയാണ് ഇപ്പോൾ.

രാജ്യത്ത് കർഷക സമരം നടക്കുകയാണെന്ന് ജയസൂര്യ ഇപ്പോൾ എന്തുകൊണ്ട് മിണ്ടുന്നില്ലായെന്നും ചൂണ്ടികാണിച്ചുകൊണ്ടാണ് ഇടത് അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് ജയസൂര്യയുടെ പുതിയ പോസ്റ്റിന് താഴെ സൈബർ അറ്റാക്ക് പോലെ വന്നിരിക്കുന്നത്. കൃത്യമായ പ്ലാനോട് കൂടിയുള്ള ഒരു പ്രതികാര നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാണ്. ഒരുപോലെയുള്ള പല കമന്റുകളാണ് വന്നിട്ടുള്ളത്.

“രാജ്യത്ത് ഒരു കർഷക സമരം നടക്കുമ്പോൾ ഒരുവാക്ക് പറയാൻ നട്ടെല്ലുറപ്പ് ഇല്ലാത്ത ഇവനും സ്വയം വിളിക്കുന്നത് ‘കർഷകപക്ഷം’ എന്നാണത്രേ.. കഷ്ടം, ഡൽഹി കർഷക സമരം ജയേട്ടൻ അറിഞ്ഞ മട്ടില്ല, കർഷകരുടെ വൈബിനു വേണ്ടിയും നമുക്കൊന്നിച്ചു പോരാടാം യേട്ടാ, ഇന്ത്യയിൽ കർഷക സമരം നടക്കുന്നുണ്ട് വല്ലതും അറിഞ്ഞിരുന്നോ ആവോ, അപ്പൊ കർഷകരെ വിട്ടോ ജയേട്ടാ..” എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ചിലർ ശ്രീജിത്ത് പണിക്കർ ലൈറ്റാണ് ജയസൂര്യ എന്നും മറ്റുചിലർ അദ്ദേഹത്തിന് സംഘിപട്ടം നൽക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അഭിപ്രായങ്ങളോടും ഒന്നും തന്നെ ജയസൂര്യ മറുപടി കൊടുക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ക്യാൻസറിന് എതിരെ ഒന്നിച്ച പോരാടാമെന്നുള്ള ഒരു പോസ്റ്റിന് താഴെയാണ് ഇത്തരം കമന്റുകൾ വന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. കത്തനാരാണ് ജയസൂര്യയുടെ ഇനി ഇറങ്ങാനുള്ള ചിത്രം.