‘തേവരേ കണ്ട് തൊഴുത് അമൃതയും ഗോപി സുന്ദറും, ക്യൂട്ട് ജോഡിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ വാർത്തകളിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്ന രണ്ട് പേരുകളാണ് സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെയും ഗായിക അമൃത സുരേഷിന്റേതും. ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനം ആരാധകരെ അറിയിച്ചപ്പോൾ മുതലാണ് സംഭവങ്ങൾ തുടങ്ങിയത്. ആദ്യം ഇരുവർക്കും ആശംസകളുമായി ആരാധകരും സിനിമ പ്രവർത്തകരും കമന്റുകൾ നൽകിയിരുന്നു.

പിന്നീട് ചില ആളുകളിൽ നിന്ന് വിമർശനങ്ങളും പരിഹാസങ്ങളും ഇരുവർക്കും കേൾക്കേണ്ടി വന്നു. അതിനൊക്കെ അമൃതയും ഗോപിസുന്ദറും മറുപടി നൽകിയിട്ടുമുണ്ട്. ഗോപിസുന്ദറിന്റെ ജീവിതത്തിന്റെ ഭാഗമായതോടെ അമൃതയ്ക്ക് കരിയർ പരമായും നല്ല കാലമാണ് വന്നിട്ടുളളത്. ഗോപിസുന്ദറിന്റെ സംഗീതത്തിൽ തെലുങ്ക് ചിത്രത്തിൽ പാടാനൊരുങ്ങുകയാണ് അമൃത സുരേഷ് ഇപ്പോൾ.

ഇരുവരും ഒരുമിച്ച് യാത്രകൾ പോകുന്നതിന്റെയും ക്ഷേത്ര ദർശനം നടത്തുന്നതിന്റെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തൃപ്രയാർ ക്ഷേത്രത്തിലെ തേവരേ കണ്ട് തൊഴുതതിന് ശേഷമുള്ള ചിത്രം അമൃത സുരേഷ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ക്യൂട്ട് ജോഡിയെന്നും മൈഡ് ഫോർ ഈച്ച് അദർ എന്നും എല്ലാം ആരാധകരിൽ നിന്ന് ധാരാളം കമന്റുകളും വന്നിട്ടുണ്ട്.

അമൃതയ്ക്ക് ഒപ്പം കൂടിയ ശേഷം ഗോപിസുന്ദർ കൂടുതൽ ചെറുപ്പമായെന്നും ചിലർ മറ്റൊരു ചിത്രത്തിന് താഴെ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. “കഠിനാധ്വാനം ഒരിക്കലും പരാജയപ്പെടില്ല..” എന്നാണ് ആ ചിത്രത്തിന് ഗോപി സുന്ദർ നൽകിയ ക്യാപ്ഷൻ. ഇരുവരും ഒന്നിച്ച് ആദ്യമായി പാടിയ മ്യൂസിക് വീഡിയോ ഉടൻ തന്നെ പുറത്തിറങ്ങുന്നുമുണ്ട്. അതിലെ ലിപ് ലോക്ക് സീൻ കാണിച്ചുള്ള ഒരു ടീസർ പുറത്തിറങ്ങിയിരുന്നു.