‘അജിത് നമ്മൾ വിചാരിച്ചയാളല്ല സർ!! ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി താരം..’ – ഏറ്റെടുത്ത് ആരാധകർ

ഒരു അഭിനേതാവ് എന്നതുപോലെ തന്നെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ യാതൊരു മടിയും കാണിക്കാത്ത ഒരാളാണ് തമിഴ് സിനിമ ലോകത്തെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ നടൻ അജിത് കുമാർ. 30 വർഷത്തിൽ അധികമായി തമിഴ് സിനിമ മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന അജിത് വാർത്ത മാധ്യമങ്ങളുടെ അഭിമുഖങ്ങയിലും സിനിമ പ്രൊമോഷൻ ഗിമ്മിക്കുകളിലും അധികം പങ്കെടുക്കുന്ന ഒരാളല്ല.

അഭിനയം കൂടാതെ കാറോട്ട മത്സരങ്ങളിൽ പങ്കെടുക്കുന്ന അജിത്തിനെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. ഫോർമുല 3 ഗാനത്തിൽ പെടുന്ന മത്സരങ്ങളിൽ അജിത് പങ്കെടുത്തിട്ടുമുണ്ട്. 2004-ൽ അജിത്തിന് മൂന്നാം സ്ഥാനം അതിൽ ലഭിച്ചിരുന്നു. ബൈക്കിൽ രാജ്യങ്ങൾ ചുറ്റിക്കറങ്ങുന്ന കാഴ്ചയും അജിത്തിന്റെ വാർത്തകൾ പലപ്പോഴും നമ്മൾ വായിച്ചിട്ടുണ്ട്. ഇതൊന്നും കൂടാതെ മറ്റൊരു മേഖലയിൽ കൂടി അജിത് സജീവമാണ്.

ഈ കഴിഞ്ഞ ദിവസം അജിത് കുമാർ തമിഴ് നാട് റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയതിന്റെ വീഡിയോയും ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് തൊട്ട് പിന്നാലെ അതിന്റെ മറ്റൊരു വിശേഷം കൂടി പുറത്തുവന്നിരിക്കുകയാണ്. അജിത് ആ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരികൂട്ടിയതിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

നാല് സ്വർണവും രണ്ട് വെങ്കലവും ഉൾപ്പടെ ആറ് മെഡലുകളാണ് ചാമ്പ്യൻഷിപ്പിൽ അജിത് സ്വന്തമാക്കിയത്. തൃച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ അജിത് 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റോൾ ഷൂട്ടിംഗ് വിഭാഗത്തിലായിരുന്നു അജിത്തിന് നേട്ടം കൊയ്യാൻ സാധിച്ചത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ച് നടന്ന ചാമ്പ്യൻഷിപ്പിലും അജിത് ആറ് സ്വർണ മെഡലുകലാണ്‌ നേടിയിരുന്നത്. സ്കൂൾ കാലഘട്ടം മുതലേ അജിത്തിന് ഷൂട്ടിങ്ങിൽ താല്പര്യമുള്ള ഒരാളായിരുന്നു.