‘സാരി നമ്മൾ ആർക്കും കൊടുക്കരുത്.. അത് തിരിച്ചുകിട്ടിയെന്ന് വരില്ല..’ – ഫോട്ടോഷൂട്ടുമായി നടി അമേയ മാത്യു

‘സാരി നമ്മൾ ആർക്കും കൊടുക്കരുത്.. അത് തിരിച്ചുകിട്ടിയെന്ന് വരില്ല..’ – ഫോട്ടോഷൂട്ടുമായി നടി അമേയ മാത്യു

ഓൺലൈൻ ഒരുപാട് പേർ കാണുന്ന കരിക്കിന്റെ വെബ് സീരിസിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അമേയ മാത്യു. 2017-ൽ മോഡലിംഗ് മേഖലയിൽ നിന്ന് തന്റെ കരിയർ തുടങ്ങി പിന്നീട് സിനിമയിൽ വരേ എത്തി നിൽക്കുന്ന അമേയ ഒരുപാട് ആരാധകരുള്ള ഒരു യുവതാരം കൂടിയാണ്. ഒന്ന് രണ്ട് സിനിമകളിൽ മാത്രം അഭിനയിച്ച് അമേയ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തിരയുന്ന താരമാണ്.

നാടൻ വേഷങ്ങൾ തൊട്ട് മോഡേൺ ഗ്ലാമറസ് വേഷങ്ങളിൽ വരെ ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള അമേയ സാമൂഹിക വിഷയങ്ങളിൽ ശബ്ദം ഉയർത്തുന്ന ഒരാളാണ്. തന്റെ ഫോട്ടോസിൽ പോലും രസകരമായ രീതിയിലുള്ള തലക്കെട്ടുകൾ കൊടുക്കാൻ ശ്രമിക്കുന്ന അമേയ അടുത്തിടെ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമേയ മാത്യു. ആഭരണങ്ങൾ അണിഞ്ഞ് കറുപ്പ് സാരി ഉടുത്തുള്ള അമേയയുടെ പുതിയ ഫോട്ടോഷൂട്ടിന് ഗംഭീര അഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. വെഡിങ്-ഫാഷൻ ഫോട്ടോഗ്രാഫി കമ്പനിയായ ഓ.ജെ ഫിൽംസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

കരിക്കിന് പുറമേ ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ സിനിമകളിൽ അമേയ അഭിനയിച്ചിട്ടുണ്ട്. ആട് 2-വിൽ ക്ലൈമാക്സിൽ അജു വർഗീസിനൊപ്പം വന്ന് പ്രേക്ഷകരുടെ കൈയടി നേടിയാണ് അമേയ പോയത്. സിനിമകളിൽ അധികം അവസരം ലഭിച്ചില്ലെങ്കിലും കരിക്കിന്റെ ആ എപ്പിസോഡിൽ വന്ന് ഒരുപാട് ആരാധകരെ താരമുണ്ടാക്കി.

‘സാരി നമ്മൾ ആർക്കും കൊടുക്കരുത്.. അത് പിന്നെ തിരിച്ചുകിട്ടിയെന്ന് വരില്ല.. സംശയം ഉണ്ടേൽ നോക്ക്.. ഇത് വേറെ ആളുടെ സാരിയാ..’ എന്ന ക്യാപ്ഷനോടെയാണ് അമേയ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. സൗന്ദര്യത്തിന്റെയും ക്യാപ്ഷന്റെയും രഹസ്യം എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. ചിലർ ക്യാപ്ഷൻ ഇടുന്നത് കണ്ടിട്ട് രമേഷ് പിഷാരടിയുടെ പെങ്ങൾ ആണോയെന്നും ചോദിക്കുന്നുണ്ട്.

CATEGORIES
TAGS