‘വലിയ തിരകൾ തിരഞ്ഞ് തീരപ്രദേശത്ത്!! വീണ്ടും ഗ്ലാമറസായി നടി അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

സിനിമകളിൽ ഒരുപാട് അഭിനയിച്ചിട്ടുള്ള ഒരു താരം അല്ലെങ്കിൽ കൂടിയും ധാരാളം ആരാധകരുള്ള ഒരു നടിയാണ് അമേയ മാത്യു. മിഥുൻ മാനുവൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ആട് 2 എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അമേയ അഭിനയത്തിലേക്ക് എത്തിപ്പെടുന്നത്. അതിന് മുമ്പ് മോഡലിംഗ് ചെയ്തിരുന്നു. ആട് 2-വിൽ അമേയ കുറച്ച് നിമിഷങ്ങൾ മാത്രമുള്ള ഒരു ചെറിയ റോളിലാണ് അഭിനയിച്ചത്.

ക്ലൈമാക്സിൽ അജു വർഗീസ് അവതരിപ്പിച്ച കഥാപാത്രത്തിന് ഒപ്പം ഒളിച്ചോടുന്ന ഒരു പെൺകുട്ടിയുടെ റോളിലാണ് അമേയ അഭിനയിച്ചത്. പിന്നീട് മലയാളികൾ അമേയ കാണുന്നത് കരിക്കിന്റെ വീഡിയോയിലാണ്. അതിൽ താമരാക്ഷൻപിള്ള ടെക്നോളോജിസ് എന്ന കോമഡി വീഡിയോയിലാണ് അമേയ അഭിനയിച്ചത്. അത് കഴിഞ്ഞ് അമേയ ചെയ്ത ഒരു പഴയ ഗ്ലാമറസ് ഷൂട്ട് തരംഗമായി മാറുകയും ചെയ്തു.

അതോടുകൂടി അമേയയ്ക്ക് ഫോളോവേഴ്സും കൂടി. പിന്നീട് അമേയയെ പല ഗ്ലാമറസ് ഷൂട്ടുകളിലും തിളങ്ങി നിൽക്കുന്നത് മലയാളികൾ കണ്ടിട്ടുണ്ട്. വുൾഫ്, ദി പ്രീസ്റ്റ്, തിമിരം തുടങ്ങിയ സിനിമകളിലും അമേയ അഭിനയിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ അമേയയെ നായികയായി കാണാൻ പറ്റുമെന്ന് പ്രതീക്ഷയിലാണ് മലയാളികളായ ആരാധകർ. അതോടൊപ്പം കൂടുതൽ ഗ്ലാമറസ് ഷൂട്ടുകളും പ്രതീക്ഷിക്കുന്നുണ്ട്.

ഇപ്പോഴിതാ ബീച്ചിൽ ഗ്ലാമറസ് ഷൂട്ടുമായി വീണ്ടും അമേയ എത്തിയിരിക്കുകയാണ്. “ചെറിയ തിരക്കുകൾക്ക് ഇടയിൽ വലിയ തിരകൾ തിരഞ്ഞ് ഒരു തീര പ്രദേശത്ത്..”, എന്ന ക്യാപ്ഷൻ നൽകി വെള്ള നിറത്തിലെ വസ്ത്രത്തിൽ തിളങ്ങി നിൽക്കുന്ന അമേയയെ ഫോട്ടോസിൽ കാണാം. ഫോട്ടോ ഫാക്ടറിയാണ് ഷൂട്ട് എടുത്തിരിക്കുന്നത്. സോണിയയാണ് അമേയയ്ക്ക് ഷൂട്ടിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്.