‘എന്റെ ജീവിതത്തിലെ ഒരു സ്വപ്ന സാക്ഷാത്കാര നിമിഷം..’ – സന്തോഷം പങ്കുവച്ച് ഗായിക അമൃത സുരേഷ്

സിനിമയിൽ പിന്നണി ഗായികയായി കുറച്ച് വർഷങ്ങളായി സജീവമായി നിൽക്കുന്ന ഒരാളാണ് അമൃത സുരേഷ്. പല നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുള്ള അമൃത ഒരു റിയാലിറ്റി ഷോയിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗറിന്റെ വേദിയിൽ ഫൈനലിന് തൊട്ട് മുമ്പുള്ള ആഴ്ചകളിൽ ഷോയിൽ നിന്ന് കണ്ണീരോടെ പുറത്തായ ആ അമൃതയെ മലയാളി പ്രേക്ഷകർ ഇന്നും മറന്നിട്ടുണ്ടാവില്ല.

ആ കണ്ണീര് പിന്നീട് വിജയപാതയിൽ വലിയ വഴിത്തിരിവായി മാറി. അമൃത ധാരാളം സിനിമകളിൽ പാടിയതിനോടൊപ്പം തന്നെ വളരെ പെട്ടന്ന് തന്നെ പ്രശസ്തയായി. ആദ്യം നടൻ ബാലയുമായി വിവാഹിതയായ അമൃതയ്ക്ക് ഒരു മകളുണ്ട്. എന്നാൽ ബാലയുമായി പിരിഞ്ഞ ശേഷം അമൃത ഏറെ വർഷത്തോളം മകൾക്ക് ഒപ്പം മറ്റൊരു ബന്ധത്തിൽ ഏർപ്പാടാതെ മുന്നോട്ട് പോയൊരാളാണ്. കഴിഞ്ഞ വർഷം അതിന് മാറ്റം വന്നു.

സംഗീത സംവിധായകനായ ഗോപിസുന്ദറുമായി ഒന്നിച്ച ജീവിക്കാൻ അമൃത തീരുമാനം എടുത്തു. ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്ന ശേഷം നല്ല നിമിഷങ്ങൾ മാത്രമാണ് അമൃതയ്ക്ക് ഉണ്ടായിട്ടുള്ളത്. അതിന് ഒരു ഉദാഹരണം കൂടി ഇപ്പോൾ സ്വംഭവിച്ചിരിക്കുകയാണ്. പലരും സ്വന്തമാക്കിയ യുഎഇ ഗോൾഡൻ വിസ ഒടുവിൽ അമൃത സുരേഷിനെ തേടിയെത്തിയി. അമൃത തന്നെയാണ് ഈ സന്തോഷം പങ്കുവച്ചത്.

“എന്റെ ജീവിതത്തിലെ ഒരു സ്വപ്ന സാക്ഷാത്കാര നിമിഷം.. നന്ദി ദുബായ്.. നിങ്ങളുടെ എല്ലാ സ്നേഹത്തിനും നന്ദി..”, അമൃത ഗോൾഡൻ വിസ ഏറ്റുവാങ്ങിക്കൊണ്ട് കുറിച്ചു. അമൃതയ്ക്ക് അഭിനനന്ദങ്ങൾ അറിയിച്ചുകൊണ്ട് ഗോപി സുന്ദർ കമന്റ് ഇട്ടിട്ടുണ്ട്. അഭിനന്ദനങ്ങൾ കണ്മണി എന്നായിരുന്നു ഗോപി സുന്ദറിന്റെ കമന്റ്. ഇക്ബാൽ മാർക്കോണിയാണ് അമൃതയ്ക്ക് വിസയ്ക്ക് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കി കൊടുത്തത്.