‘കുറച്ച് നാളുകൂടി ജിമ്മിൽ പോയതിന്റെ എനർജിയാണ് ഗയ്‌സ്..’ – വർക്ക്ഔട്ട് വീഡിയോ പങ്കുവച്ച് അമേയ മാത്യു
സോഷ്യൽ മീഡിയകളിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് അമേയ മാത്യു. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധക ഹൃദയങ്ങൾ കീഴടക്കിയിട്ടുള്ള അമേയ ആട് 2 എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് വന്ന താരമാണ് അമേയ. ആട് 2-വിൽ ക്ലൈമാക്സ് സീനിലാണ് അമേയ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.
പക്ഷേ അമേയയ്ക്ക് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണം ഓൺലൈൻ വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ കരിക്കിന്റെ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ്. അതിലെ കഥാപാത്രം അവതരിപ്പിച്ച ശേഷം സമൂഹ മാധ്യമങ്ങളിൽ അമേയ ആളുകൾ തിരയുകയും പിന്നീട് അമേയയുടെ പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പുറത്തുവരികയും ചെയ്തിരുന്നു.
ഇൻസ്റ്റാഗ്രാമിൽ 5 ലക്ഷത്തിന് അടുത്ത് ആരാധകരാണ് അമേയയെ ഫോളോ ചെയ്യുന്നത്. അമേയ പോസ്റ്റ് ചെയ്യാറുള്ള മിക്കതും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ താൻ ഒരു വർഷത്തിന് ശേഷം ജിമ്മിൽ പോയതിന്റെ വീഡിയോസും ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് അമേയ.
“ഫിറ്റ്‌നസ് ദിനചര്യയിലേക്ക് മടങ്ങുക. എന്റെ പ്രിയപ്പെട്ട ജിമ്മിൽ ഏകദേശം ഒരു വർഷത്തിന് ശേഷം വീണ്ടും എന്റെ വർക്ക്ഔട്ട് ആരംഭിച്ചു..” എന്ന കുറിച്ചുകൊണ്ടാണ് അമേയ ഫോട്ടോ സ്റ്റോറിയാക്കിയത്. ജിമ്മിൽ നിന്ന് ഇറങ്ങിയ ശേഷം കാർ ഡ്രൈവ് ചെയ്തു പോകുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. “കുറച്ച് നാളുകൂടി ജിമ്മിൽ പോയതിന്റെ എനർജിയാണ് ഗയ്‌സ്..” എന്നാണ് അതിന് അമേയ നൽകിയ ക്യാപ്ഷൻ.