‘എൻജോയ് ചെയ്യുമ്പോൾ പാന്റ് ഇടാൻ ശ്രദ്ധിക്കുക, ഹോട്ട് ലുക്കിൽ നടി അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിക്കാതെ തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുള്ള ഒരു അഭിനയത്രിയാണ് നടി അമേയ മാത്യു. കേരളത്തിലെ ആദ്യത്തെ യൂട്യൂബ് വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ കരിക്കിന്റെ ഒരു വീഡിയോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അമേയ. അതിലെ ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന വീഡിയോയിലാണ് അമേയ അഭിനയിച്ചത്.

ആ വീഡിയോ യൂട്യൂബിൽ വന്ന ശേഷം അമേയയെ പലരും സമൂഹ മാധ്യമങ്ങളിൽ തിരയുകയും ഫോളോവേഴ്സ് കൂടിക്കൂടി വരികയും ചെയ്തിരുന്നു. ആ സമയത്ത് തന്നെ അമേയ ചെയ്ത ഒരു പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ട് കുത്തിപൊങ്ങുകയും ചെയ്തു. അതോടെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. മോഡലിംഗ് രംഗത്തും അമേയ ആ സമയത്ത് വളരെ സജീവമായിരുന്നു.

കരിക്കിൻ വരുന്നതിന് മുമ്പ് അമേയ ആട് 2 എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. അതിലെ ക്ലൈമാക്സിൽ ഒരു സീനിൽ മാത്രമാണ് അമേയയെ കാണിക്കുന്നത്. തിമിരം, വുൾഫ്, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. അമേയയുടെ ഏറ്റവും കൂടുതൽ ശ്രദ്ധനേടുന്നത് ഫോട്ടോഷൂട്ടുകളും അതിന് ഒപ്പം എഴുതാറുള്ള ക്യാപ്ഷനുകളുമാണ്. മലയാളത്തിലാണ് അമേയ ക്യാപ്ഷൻ ഇടാറുള്ളത്.

അമേയയുടെ ഫോട്ടോഷൂട്ടിന് ഒപ്പം പല രസകരമായ ക്യാപ്ഷനും കാണാറുണ്ട്. ഇപ്പോഴിതാ മുന്നാറിലെ പറക്കാട്ട് റിസോർട്ടിൽ വച്ചെടുത്ത ഒരു ഹോട്ട് ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. “ജസ്റ്റ് എൻജോയ് ഈച്ച് മൊമന്റ്.. മഴയെത്തും മുൻപേ!! എൻ.ബി, അങ്ങനെ എൻജോയ് ചെയ്യുമ്പോൾ പാന്റിടാൻ ശ്രദ്ധിക്കുക..” എന്നാണ് അമേയ ചിത്രത്തോടൊപ്പം കുറിച്ചത്. അമൽ എൻ.ആറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS