‘കട്ട താടി ലുക്കിൽ ദിലീപ്!! ജിമിക്കി ഇട്ട് പുഞ്ചിരിയോടെ കാവ്യ, ക്യൂട്ട് ജോഡിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ താരജോഡികളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. സിനിമയിൽ ഒരുമിച്ച് അഭിനയിക്കുകയും പിന്നീട് ഇഷ്ടത്തിലായ ശേഷം വിവാഹിതരാവുകയും ചെയ്യുന്ന താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. താരദമ്പതിമാരുടെ ഓരോ ചിത്രങ്ങൾ വരുമ്പോഴും അത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവാറുണ്ട്.

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപും നടി മഞ്ജു വാര്യരും തമ്മിലുള്ള വിവാഹ ശേഷം മഞ്ജു സിനിമയിൽ നിന്നുവിട്ടു നിന്നിരുന്നു. പിന്നീട് ഇരുവരും ബന്ധം വേർപിരിഞ്ഞ ശേഷമാണ് മഞ്ജു സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. അത് കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ദിലീപ് മലയാളത്തിലെ മറ്റൊരു സിനിമ നടിയെ വിവാഹം ചെയ്തത്. ദിലീപിന്റെ നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ കാവ്യാ മാധവനായിരുന്നു അത്.

ഇപ്പോൾ ദിലീപും കാവ്യയും അവരുടെ മകൾ മഹാലക്ഷ്മിയുടെ ദിലീപിന്റെ ആദ്യ മകളായ മീനാക്ഷിയും ഒരുമിച്ചാണ് താമസിക്കുന്നത്. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടാറുണ്ട് പലപ്പോഴും. ഇപ്പോഴിതാ താരദമ്പതിമാരുടെ ഒരു പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ദിലീപ്-കാവ്യ ആരാധകർ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്.

കട്ട താടിയിൽ കിടിലം ലുക്കിൽ ദിലീപിനെയും കാതിൽ ജിമിക്കി കമ്മലിട്ട് അതി സുന്ദരിയായി നിൽക്കുന്ന കാവ്യയെയും ചിത്രത്തിൽ കാണാൻ സാധിക്കും. ഏതോ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എടുത്ത ഒരു ഫോട്ടോയാണ് ഇത്. ക്യൂട്ട് ജോഡികൾ എന്നാണ് ആരാധകർ ചിത്രം കണ്ടിട്ട് അഭിപ്രായപ്പെടുന്നത്. ഇരുവരും ഒരുമിച്ച് നായികാനായകനായി സിനിമയിൽ കാണാനും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.