February 26, 2024

‘ബീച്ച് എന്റെ തെറാപ്പിസ്റ്റാണ്!! മാലിദ്വീപിൽ അവധി ആഘോഷിച്ച് നടി അമല പോൾ..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങൾ തങ്ങളുടെ ഷൂട്ടിംഗ് തിരക്കുകൾ കഴിയുമ്പോൾ ഒരു ബ്രേക്ക് എടുക്കാൻ വേണ്ടി ട്രിപ്പുകൾ പോകുന്ന കാഴ്ച മലയാളികൾ പലപ്പോഴും കണ്ടിട്ടുണ്ട്. അതിപ്പോൾ ബോളിവുഡ് താരങ്ങൾ മുതൽ ഇങ്ങ് മലയാളത്തിലെ താരങ്ങൾ വരെ അവധി അടിച്ചുപൊളിച്ച് ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലൊക്കെ പോകാറുണ്ട്. അവിടെ എത്തുമ്പോഴുള്ള താരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിൽ ഏറ്റെടുക്കാറുണ്ട്.

തെന്നിന്ത്യൻ താരങ്ങളിൽ പ്രതേകിച്ച് നടിമാരുടെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര രാജ്യമാണ് മാലിദ്വീപ്. ഒരിക്കൽ പോയാൽ വീണ്ടും പോകാൻ തോന്നിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് മാലിദ്വീപ് എന്ന് പോയ താരങ്ങൾ തന്നെ വിശേഷിപ്പിച്ചിട്ടുള്ളതാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മാലിദ്വീപിൽ പോകുന്ന നടിമാരുടെ എണ്ണം കുറഞ്ഞിരുന്നു. പലരും പോയതിട്ടുള്ളത് കൊണ്ട് മറ്റ് സ്ഥലങ്ങളിൽ പോകാനാണ് ശ്രദ്ധകൊടുത്തിരുന്നത്.

അതിൽ ബാലിയും തായ്‌ലാൻഡുമാണ് മുന്നിൽ നിൽക്കുന്നത്. എങ്കിലും മാലിദ്വീപ് അപേക്ഷിച്ച് രണ്ട് സ്ഥലങ്ങളും ഒരുപാട് പിറകിലാണ്. ഇപ്പോഴിതാ തെന്നിന്ത്യൻ നടിയും മലയാളികളുടെ പ്രിയപ്പെട്ട താരവുമായ അമല പോൾ മാലിദ്വീപിൽ അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് മാലിദ്വീപ് ട്രിപ്പിന്റെ ഒരു താര ഫോട്ടോ വീണ്ടും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരിക്കുന്നത്.

മാലിദ്വീപിലെ ബീച്ച് റിസോർട്ടായ ‘സൺ സിയാം ഇരു വേലി’യിലാണ് അമല പോൾ സമയം ചിലവഴിക്കുന്നത്. അവിടെ നിന്നുള്ള ബീച്ച് ഡ്രെസ്സിലുള്ള ചിത്രങ്ങളും അമല പോൾ പങ്കുവച്ചിട്ടുണ്ട്. പിക്ക് യുവർ ട്രയലിന്റെ സഹായത്തോടെയാണ് അമല അവിടേക്ക് എത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ അമലയുടെ കൂടുതൽ ചിത്രങ്ങൾ പങ്കുവെക്കുമെന്നാണ് താരത്തിന്റെ ആരാധകരുടെ പ്രതീക്ഷ.