‘പാർട്ടി മൂഡിൽ അമല പോൾ, ഓരോ സിപ്പും എന്നിലേക്ക് അടുപ്പിക്കുന്നുവെന്ന് താരം..’ – വീഡിയോ വൈറൽ

‘പാർട്ടി മൂഡിൽ അമല പോൾ, ഓരോ സിപ്പും എന്നിലേക്ക് അടുപ്പിക്കുന്നുവെന്ന് താരം..’ – വീഡിയോ വൈറൽ

തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് അമല പോൾ. നീലത്താമര എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരം തമിഴിലാണ് നായികയായി ആദ്യമായി അഭിനയിക്കുന്നത്. 2010-ൽ പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിലെ പ്രകടനത്തിന് തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള ആ വർഷത്തെ അവാർഡും നേടികൊടുക്കുകയും ചെയ്തു.

അതിന് ശേഷം മലയാളത്തിൽ നിന്നും കൂടുതൽ നല്ല വേഷങ്ങൾ അമലയെ തേടിയെത്തി. മോഹൻലാലിൻറെ നായികയായി റൺ ബേബി റൺ എന്ന സിനിമയാണ് കേരളത്തിൽ താരത്തിന് ഒരുപാട് ആരാധകരെ ഉണ്ടാക്കികൊടുത്ത സിനിമ. വിവാഹിതയായിരുന്നെങ്കിലും പിന്നീട് ആ ബന്ധം വേർപ്പെടുത്തുകയും വീണ്ടും സിനിമയിൽ തന്നെ സജീവമായി തുടരുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവമായ അമല പോൾ ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. ഒരു പാർട്ടി മൂഡിലുള്ള വീഡിയോയാണ് അമല പോസ്റ്റ് ചെയ്തത്. ടേബിളിൽ ഇരുന്ന് കൊണ്ട് സ്ലോ മൂഡ് ഡാൻസ് ചെയ്യുന്ന അമല മനോഹരമായ ഒരു കുറിപ്പും എഴുതിയിരുന്നു. പക്ഷേ അതിന് താഴെ വന്ന കമന്റുകൾ കൂടുതലും വിമർശനങ്ങളായിരുന്നു.

“മാട്ടമാന സാറക്ക് അടിക്കാതെ നു സൊന്ന കേക്കുറിയാ..” എന്നാണ് ഒരാളിട്ട കമന്റ്. ചേച്ചി വേറെ മൂഡിലാണെന്ന് ചില മലയാളികളുടെ കമന്റുമുണ്ട്. ചിലർ താരത്തിന്റെ വസ്ത്രധാരണത്തെ കളിയാക്കിയും കമന്റുകൾ ഇട്ടിട്ടുണ്ട്. “പശ്ചാത്താപത്തിന്റെയും അവിസ്മരണീയ രാത്രികളുടെയും.. വരാനിരിക്കുന്ന പ്രഭാതത്തിന്റെ പശ്ചാത്താപങ്ങളുമായി ഓർമ്മകൾ കലർത്തുന്നു..

ഞാൻ എടുക്കുന്ന ഓരോ സിപ്പും എന്നെ എന്നിലേക്ക് അടുപ്പിക്കുന്നു. പശ്ചാത്താപം വരാം, പശ്ചാത്താപം പോകാം. ഈ നിമിഷം, അത്രയേ ഉള്ളൂ.. അതിനാൽ ദൈവങ്ങളുടെ പാനീയം സ്വയം ഒഴിച്ച് ആരും കാണാത്ത രീതിയിൽ നിങ്ങളുടെ ജീവിതം നയിക്കുക! മഹത്തായ ജീവിതത്തിന് ആശംസകൾ..”, അമല പോൾ വീഡിയോടൊപ്പം കുറിച്ചു. ഒന്നര ലക്ഷത്തിൽ അധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

CATEGORIES
TAGS