‘ഗർഭിണിയായ ശേഷമുള്ള ആദ്യ ഫോട്ടോഷൂട്ട്, അതും കടൽ തീരത്ത്..’ – കുഞ്ഞു വയറിൽ തലോടി അമല പോൾ

തെന്നിന്ത്യൻ നടി അമല പോൾ ഭർത്താവ് ജഗത് ദേശായിയും അവരുടെ ആദ്യത്തെ കൺമണിയെ കാണാനുള്ള കാത്തിരിപ്പിലാണ്. ഈ കഴിഞ്ഞ നവംബറിലാണ് അമല പോൾ വിവാഹിതയായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നത്. ഇതിന് പിന്നാലെ ഈ പുതുവർഷത്തിൽ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി വരുന്നുവെന്നും അമല പോൾ ആരാധകരുമായി പങ്കുവച്ചതോടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചകളും നിറഞ്ഞു.

രണ്ട് മാസംകൊണ്ട് ഗർഭിണിയായോ, ഗർഭിണിയായ ശേഷമാണോ വിവാഹിതയായത്, കുഞ്ഞുണ്ടായിട്ട് കല്യാണം കഴിച്ചാൽ പോരായിരുന്നോ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരുന്നത്. ഇരുവരെയും ആശംസകൾ നേരുന്നതിന് പകരം ഇത്തരം മോശം കമന്റുകൾ കൊണ്ടാണ് മലയാളികൾ ഉൾപ്പടെയുള്ളവർ സ്വീകരിച്ചത്. ഇതിനോടൊന്നും തന്നെ അമല പോൾ പ്രതികരിച്ചിട്ടുമില്ല.

പൊതുവേ ഇത്തരം കാര്യങ്ങളിൽ പ്രതികരണം നടത്തുന്ന ഒരാളല്ല അമല പോൾ. ഇപ്പോഴിതാ ഗർഭിണിയായ ശേഷമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അമല. “മാറ്റത്തെ ഭയപ്പെടരുത്.. “ഇത് ജീവിവർഗങ്ങളിൽ ഏറ്റവും ശക്തമല്ല അതിജീവിക്കുന്നത്, ഏറ്റവും ബുദ്ധിമാനുമല്ല അതിജീവിക്കുന്നത്. മാറ്റത്തിന് ഏറ്റവും അനുയോജ്യമായത് ഏതാണോ അതായിരിക്കും വിജയിക്കുക..”, അമല കുറിച്ചു.

ഈ പോസ്റ്റിന് താഴെയും നവംബറിൽ അല്ലേ വിവാഹം കഴിഞ്ഞേ ഇതിപ്പോൾ വയറ് കണ്ടാൽ നാല് മാസമായ പോലെയുണ്ടല്ലോ.എന്നൊക്കെ കമന്റുകൾ വന്നിട്ടുണ്ട്. അതിൽ അമലയുടെ ആരാധികമാരിൽ ഒരാൾ മറുപടിയും ഇട്ടിട്ടുണ്ട്. ‘നിങ്ങളുടെ അറിവിന് വേണ്ടി ഗർഭത്തിന് കല്യാണവമായി യാതൊരു ബന്ധവുമില്ലെന്ന് ഓർമിപ്പിക്കുന്നു’ ഇതായിരുന്നു മറുപടി. മോഹിത് കപിലാണ്‌ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കടൽ തീരത്ത് വച്ചാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.