‘യോഗ സെഷനില്ലാതെ പ്രഭാതങ്ങൾ അപൂർണ്ണമാണെന്ന് നടി അമല പോൾ..’ – വീഡിയോ പങ്കുവച്ച് താരം

‘യോഗ സെഷനില്ലാതെ പ്രഭാതങ്ങൾ അപൂർണ്ണമാണെന്ന് നടി അമല പോൾ..’ – വീഡിയോ പങ്കുവച്ച് താരം

ഇന്ത്യൻ പൗരാണിക ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനയാണ് യോഗ എന്നാണ് അറിയപ്പെടുന്നത്. തിരക്കും വ്യാകുലതയും ജോലിഭാരവും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തെ നിയന്ത്രിക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌. അതുകൊണ്ട് തന്നെ ഇത് ഇന്ത്യയിലുള്ള മിക്കവരും ശീലിക്കുന്നുമുണ്ട്.

സിനിമ, രാഷ്ട്രീയ മേഖലയിലുള്ളവർ യോഗ നല്ല രീതിയിൽ പ്രൊമോട്ട് ചെയ്യാറുമുണ്ട്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നത് പോലെ തന്നെ സിനിമ-സീരിയൽ താരങ്ങൾ യോഗയും പരിശീലിക്കാറുണ്ട്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയായ അമല പോൾ യോഗ ചെയ്യാറുണ്ട്. ഒരു എനർജി ഡ്രിങ്കിന്റെ പരസ്യത്തിന്റെ ഭാഗമായി താരം യോഗ ചെയ്യുന്ന വീഡിയോ ഈ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

നിമിഷ നേരംകൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മോൺസ്റ്റർ എന്ന എനർജി ഡ്രിങ്കിന് വേണ്ടിയാണ് അമല പോൾ ഈ പരസ്യത്തിൽ യോഗ ചെയ്യുന്നത്. “ആകർഷണീയമായ യോഗ സെഷൻ ഇല്ലാതെ പ്രഭാതങ്ങൾ അപൂർണ്ണമാണ്, അതുപോലെ തന്നെ ഒരു തണുത്ത മോൺസ്റ്റർ കാനും..” എന്ന ക്യാപ്ഷനോടെയാണ് അമല പോൾ വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോയുടെ താഴെ നിറയെ വിമർശനങ്ങളും താരത്തിന് കേൾക്കേണ്ടി വന്നു. ഇത് വളരെ അനുചിതമാണ്.. നിങ്ങൾ ശരിക്കും യോഗ പരിശീലിക്കുന്ന ഒരാളാണെങ്കിൽ, അതിനൊപ്പം ഒരു എനർജി പാനീയം നിങ്ങൾ ശുപാർശ ചെയ്യില്ല.. വെള്ളം മാത്രമെ കുടിക്കുകയുള്ളു എന്ന് വിമർശനം ചിലർ ഉന്നയിച്ചു. എന്നാൽ ആരാധകരിൽ കൂടുതൽ പേരും അമല പോൾ ഇത്തരത്തിൽ യോഗ വീഡിയോസ് പോസ്റ്റ് ചെയ്യണമെന്നാണ് അഭിപ്രായപ്പെട്ടത്.

CATEGORIES
TAGS