മലയാളത്തിൽ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. നിവിൻ പൊളിയാണ് അൽഫോൻസിൻറെ ആദ്യ രണ്ട് സിനിമകളുടെയും നായകൻ. നേരം എന്ന സിനിമയാണ് അൽഫോൺസ് ആദ്യം സംവിധാനം ചെയ്തത്. പിന്നീട് യൂത്തിന്റെ പ്ലസ് അറിഞ്ഞ് പ്രേമം എന്ന സിനിമ സംവിധാനം ചെയ്യുകയും അത് കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്തു.
പ്രേമം സംവിധാനം ചെയ്തിട്ട് ഏഴ് വർഷങ്ങൾ കഴിഞ്ഞു. പിന്നീട് അൽഫോൺസിന്റെ സിനിമയ്ക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. അങ്ങനെയാണ് അൽഫോൺസ് ഗോൾഡ് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. പൃഥ്വിരാജ്, നയൻതാര എന്നിവരെ പ്രധാന റോളുകളിൽ അഭിനയിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു ചെറിയ സിനിമ എന്നാണ് അൽഫോൺസ് അതിനെ കുറിച്ച് വിശേഷിപ്പിക്കുന്നത്.
ലേഡി സൂപ്പർസ്റ്റാറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ആയിരിക്കും ഇതെന്ന് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. ഈ കഴിഞ്ഞ ദിവസമാണ് ഗോൾഡിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. മികച്ച സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്. സിനിമയിലെ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളെയും പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. എന്നാൽ പോസ്റ്ററിന് താഴെ ഒരാൾ ഇട്ട കമന്റിന് അൽഫോൺസ് കൊടുത്ത മറുപടിയാണ് അതിലും വൈറലായിരിക്കുന്നത്.
“മലയാളത്തിൽ ഇത്രയും കഴിവുള്ള നടിമാരുള്ളപ്പോൾ എന്തിന് നയൻതാര?” എന്നായിരുന്നു കമന്റ്. കമന്റ് ശ്രദ്ധയിൽപ്പെട്ട അൽഫോൺസ് അതിന് കലക്കൻ മറുപടിയും കൊടുത്തു. “നയൻതാര ജപ്പാൻക്കാരി ആണല്ലോ.. എന്റെ അറിവിൽ പുള്ളിക്കാരി മലയാളിയാണ്. കഴിവുണ്ടെന്ന് തന്നെയാണ് എന്റെ സിനിമയുടെ ഷൂട്ട് നടന്നപ്പോൾ എനിക്ക് മനസ്സിലായത് ബ്രോ..” എന്നായിരുന്നു അൽഫോൻസിൻറെ മറുപടി.
‘എവെരിതിങ് എവെരിവെർ ഓൾ അറ്റ് വൺസ്’ എന്ന സിനിമയുടെ പോസ്റ്ററിന്റെ കോപ്പി ആണല്ലോ എന്ന് ഒരാൾ ചോദിച്ചപ്പോൾ, അൽഫോൺസ് തന്റെ ആദ്യ സിനിമയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് മറുപടി നൽകി. നേരത്തിലും ഇതേ രീതിയിലുള്ള പോസ്റ്ററാണ് ഡിസൈൻ ചെയ്തിരുന്നത് എന്നും അൽഫോൻസ് മറുപടി കൊടുത്തു. ഇത് അവരുടെ വാളിൽ പോയി പോസ്റ്റ് ചെയ്യാനും അദ്ദേഹം റിപ്ലൈ നൽകി.