‘ഒടുവിൽ വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളി, എലീന പടിക്കൽ വിവാഹിതയാകുന്നു..’ – വെളിപ്പെടുത്തി താരം

‘ഒടുവിൽ വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളി, എലീന പടിക്കൽ വിവാഹിതയാകുന്നു..’ – വെളിപ്പെടുത്തി താരം

അവതാരകയായി തിളങ്ങി പിന്നീട് സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അലീന. പിന്നീട് ബിഗ് ബോസിലൂടെ തിളങ്ങിയ എലീന പടിക്കൽ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിഗ് ബോസിലെത്തി താൻ പ്രണയത്തിലാണ് എന്ന് താരം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ ആ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചതായും അലീന പടിക്കൽ പറയുന്നു. വീട്ടുകാരുടെ സമതത്തിന് കാത്തിരിക്കുകയായിരുന്നു ഇരുവരും. രണ്ടു മതത്തിലുള്ളവരായതുകൊണ്ട് വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നതായി എലീന പറഞ്ഞിരുന്നു. രോഹിത് ഇപ്പോൾ ബിസിനസ് ചെയ്യുകയാണെന്നതും എതിര്‍പ്പിന് കാരണമായി.

വീട്ടുകാരുടെ സമ്മതത്തോടു കൂടിയേ വിവാഹം ചെയ്യൂ എന്ന് എലീന പറഞ്ഞിരുന്നു. ഇപ്പോൾ പ്രണയ സാഫല്യത്തിന്റെ സന്തോഷത്തിലാണ് രണ്ടു പേരും. ജനുവരിയിലായിരിക്കും വിവാഹം എന്ന് എലീന പറഞ്ഞു.ആറു വർഷത്തെ പ്രണയമാണ് സാഫല്യമാകുന്നത്.കോഴിക്കോട് സ്വദേശി രോഹിത് പി. നായരാണ് വരൻ. എൻജിനീയറാണ് രാഹുൽ.

സർപ്രൈസുകൾ ഒരുപാടിഷ്ടമായ തനിക്ക് ഇപ്പോഴും സർപ്രൈസ് നല്കുന്നയാളാണ് രാഹുൽ എന്നും എലീന പറഞ്ഞു. ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് തന്നെ കാണാനായി രാഹുൽ സ്ഥിരമായി എത്തുമായിരുന്നെന്നും ആദ്യം എതിർത്തെങ്കിലും പിന്നീട് പ്രണയത്തിലാവുകയായിരുന്നു എന്നും എലീന പടിക്കൽ പറയുന്നു.

പഠനം കഴിഞ്ഞേ കല്യാണം കഴിക്കൂ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ടി വി ഷോയുടെ ഇന്റർവ്യൂ യിലാണ് താരം കല്യാണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. രോഹിത്തിനും എലീനയ്ക്കും ഒരേ പ്രായമാണെന്നും രോഹിത് വളരെ ഫുഡി ആണെന്നും എന്നെപ്പോലെ തന്നെ വണ്ടി ക്രേസൊക്കെയുള്ള ആളാണ് എന്നും താരം ഷോയിലൂടെ പറഞ്ഞു.

CATEGORIES
TAGS