‘തന്റെ വളർത്ത് നായ്‌ക്കുട്ടികൾക്ക് ഒപ്പം ഫോട്ടോഷൂട്ടുമായി നടി നിക്കി ഗൽറാണി..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘തന്റെ വളർത്ത് നായ്‌ക്കുട്ടികൾക്ക് ഒപ്പം ഫോട്ടോഷൂട്ടുമായി നടി നിക്കി ഗൽറാണി..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച് പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ച താരമാണ് നടി നിക്കി ഗൽറാണി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പൊളി പ്രധാനവേഷത്തിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രമായ 1983 എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നിക്കി. തന്റെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച കഥാപാത്രം ചെയ്ത നിക്കി പിന്നീട് നിരവധി സിനിമകളിൽ നായികയായി.

1983 ഇറങ്ങിയ ശേഷം ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ ഒരു ചെറിയ റോളിൽ എത്തിയ നിക്കി അതെ വർഷം തന്നെ ബിജു മേനോനൊപ്പം വെള്ളിമൂങ്ങയിലും നായികയായി അഭിനയിച്ച് ഭാഗ്യനായികയായി മാറുകയുണ്ടായി. അഭിനയിച്ച ആദ്യ മൂന്ന് സിനിമകളും ബോക്സ് ഓഫീസിൽ ഗംബീരവിജയമാണ് നേടിയത്. അതോടു കൂടി കൂടുതൽ ഓഫറുകളും മറ്റു ഭാഷകളിൽ നിന്ന് അവസരങ്ങളും താരത്തെ തേടിയെത്തി.

വെള്ളിമൂങ്ങ ചെയ്ത ശേഷം തമിഴിൽ ഡാർലിംഗ് എന്ന ഹൊറർ സിനിമയിൽ താരം അഭിനയിച്ചു. തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലെ സിനിമകളിൽ ഇതിനോടകം നായികയായി അഭിനയിച്ച നിക്കി ബാംഗ്ലൂർ സ്വദേശിനിയാണ്. മലയാളി അല്ലായിരുന്നിട്ട് കൂടിയും നല്ല രീതിയിൽ തന്നെ മലയാളത്തനിമയുള്ള കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു.

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള നിക്കി, തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കുവെക്കാറുണ്ട്. നിക്കി തന്റെ വളർത്ത് നായ്‌ക്കുട്ടികൾക്ക് ഒപ്പം ചെയ്ത പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിന് മുമ്പും നായ്‌ക്കുട്ടികൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ ആദ്യമായിട്ടാണ് ഒരു ഫോട്ടോഷൂട്ട് അതിനൊപ്പം ചെയ്യുന്നത്. നായ്‌ക്കുട്ടികളും നിക്കിയും വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. തമിഴ് സിനിമയിലെ പ്രശസ്തനായ ;ഫോട്ടോഗ്രാഫറായ കിരൺ എസാണ് താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

CATEGORIES
TAGS