‘ഏഴ് വർഷത്തെ നീണ്ട പ്രണയം!! അവതാരക എലീന പടിക്കൽ വിവാഹിതയായി..’ – വീഡിയോ കാണാം

‘ഏഴ് വർഷത്തെ നീണ്ട പ്രണയം!! അവതാരക എലീന പടിക്കൽ വിവാഹിതയായി..’ – വീഡിയോ കാണാം

ഏഴ് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം അവതാരകയും നടിയുമായ എലീന പടിക്കൽ വിവാഹിതയായി. തന്റെ കാമുകനായ രോഹിത്ത് പ്രദീപുമായി ഇന്ന് കോഴിക്കോട് വച്ച് വിവാഹിതയായി. ഇരുവരും വ്യത്യസ്ത മതസ്ഥാരായത് കൊണ്ട് തന്നെ ആദ്യം എലീനയുടെ വീട്ടുകാർ ഇവരുടെ ബന്ധത്തെ എതിർത്തിരുന്നു. ബിഗ് ബോസിൽ പങ്കെടുത്ത സമയത്താണ് എലീന തന്റെ പ്രണയം വെളിപ്പെടുത്തിയത്.

തനിക്കൊരു പ്രണയമുണ്ടെന്നും വീട്ടുകാരുടെ സമ്മതപ്രകാരം മാത്രമേ താൻ വിവാഹം ചെയ്യുകയുള്ളുവെന്ന് ബിഗ് ബോസിൽ വച്ച് എലീന പറഞ്ഞിരുന്നു. എലീന പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് ടെലിവിഷൻ പരമ്പരയായ ഭാര്യയിൽ വില്ലത്തി റോളിൽ അഭിനയിച്ചപ്പോഴാണ്. അവതാരകയായിരുന്ന എലീന രോഹിതിനെ പരിചയപ്പെടുന്നത് ബാംഗ്ലൂരിൽ വച്ചാണ്.

സുഹൃത്തിന്റെ സുഹൃത്തായിരുന്ന രോഹിതിനെ ബാംഗ്ലൂരിൽ വച്ച് തികച്ചും അപ്രതീക്ഷിതമായിട്ടാണ് പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലായതും. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസുകാരനാണ്. എലീന ബാംഗ്ലൂരിലാണ് കോളേജ് പഠനം പൂർത്തിയാക്കിയത്. ബാംഗ്ലൂരിൽ പഠിക്കുന്ന സമയത്താണ് രോഹിതുമായി പ്രണയത്തിലായത്.

ഹൈന്ദവ ആചാര പ്രകാരമായിരുന്നു എലീനയുടെയും രോഹിതിന്റെയും വിവാഹം നടന്നത്. കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ തന്നെ വളരെ അടുത്ത ബന്ധുക്കളും കുറച്ച് സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നൊള്ളു. എലീനയുടെ സഹപ്രവർത്തകരായ താരങ്ങൾക്ക് വേണ്ടി പ്രതേക റിസപ്ഷൻ വച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ ഫിലിപ്പ് പടിക്കലിന്റെയും ബിന്ദുവിന്റേയും ഏക മകളാണ് എലീന.

CATEGORIES
TAGS