‘ഓണ അവധി ബാലിയിൽ ആഘോഷിച്ച് നടി ഐശ്വര്യ ലക്ഷ്മി, ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, മായനദി തുടങ്ങിയ തന്റെ ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ മലയാളത്തിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ സജീവമായി അഭിനയിക്കുന്ന ഐശ്വര്യയ്ക്ക് ധാരാളം ആരാധകരുമുണ്ട്. തമിഴിൽ പൊന്നിയിൻ സെൽവത്തിലും മലയാളത്തിൽ ഈ കഴിഞ്ഞ ആഴ്ച ഇറങ്ങിയ കിംഗ് ഓഫ് കൊത്തയിലും അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ്.

ഷൂട്ടിംഗ് തിരക്കുകൾ ഇല്ലാത്ത ഈ ഓണക്കാലത്ത് അവധി ആഘോഷിക്കാൻ വേണ്ടി ഐശ്വര്യ യാത്ര പോയിരിക്കുകയാണ്. ഇൻഡോനേഷ്യയിലെ ബാലിയിലാണ് ഐശ്വര്യ പോയിരിക്കുന്നത്. അവിടെ നിന്നുള്ള മനോഹരമായ കാഴ്ചകളുടെയും തന്റെയും ചിത്രങ്ങൾ ഐശ്വര്യ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. “ഞാൻ എനിക്കായി ചെയ്ത ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്നായിരുന്നു ഇത്. സുഹൃത്തുക്കളിൽ നിന്നുള്ള ഫോബിയെ പോലെ, എനിക്ക് യാതൊരു പ്ലാനുമില്ലായിരുന്നു.

പക്ഷേ, അത്ഭുതകരമായ ചില ആളുകളെ ഞാൻ കണ്ടുമുട്ടി.. സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു, പൈലേറ്റ്സ് ചെയ്തു, കടൽത്തീരത്ത് ലക്ഷ്യമില്ലാതെ അലഞ്ഞു നടന്നു, വാസ്തുവിദ്യയിലേക്ക് കൗതുകത്തോടെ ഉറ്റുനോക്കി, ആളുകളെ, അവരുടെ ആചാരങ്ങൾ, ബാലി കേരളത്തോട് ഇത്ര സാമ്യമുള്ളത് എങ്ങനെയെന്ന് ആശ്ചര്യപ്പെട്ടു. അതെ കുറിച്ചിരുന്ന് തല പുകയുന്നത് വരെ ഒരുപാട് ആലോചിച്ചു. ഒരുപാട് കഷണങ്ങൾ ഒരുമിച്ച് ചേർക്കാനും എന്റെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനും സാധിച്ചു.

പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള ഒരു മാനസികാവസ്ഥയിൽ എന്നെ സഹായിക്കാനും ബാലി സഹായിച്ചുവെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ, ഇതുപോലൊരു അപ്രതീക്ഷിത യാത്ര നടത്താൻ എനിക്ക് കഴിഞ്ഞതിൽ ഞാൻ സിനിമയോട് കടപ്പെട്ടിരിക്കുന്നു. സംഭവിക്കുന്നതും സംഭരിക്കുന്നതുമായ എല്ലാത്തിനും സമൃദ്ധമായ നന്ദി. അവർ പറയുന്നതുപോലെ, ജീവിതം തന്ത്രപരമായ കുഞ്ഞാണ്, നിങ്ങളുടെ മാജിക്കിൽ തുടരുക..”, ഐശ്വര്യ ലക്ഷ്മി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.