‘കുടുംബത്തിന് ഒപ്പം ഓണം ആഘോഷിച്ച് നടി അഭിരാമി, ക്യൂട്ട് ഫാമിലിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അഭിരാമി. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം പത്രം എന്ന സിനിമയിലൂടെ മടങ്ങിയെത്തി. അതെ വർഷം തന്നെ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കുകയും ചെയ്തു. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയം നേടുകയും ചെയ്തിരുന്നു.

പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും പോയ അഭിരാമി തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറി. 1999-2004 വരെ സിനിമയിൽ സജീവമായി അഭിരാമി അഭിനയിച്ചു. 2004-ൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പോയി അഭിരാമി. അവിടെ ഒരു ജോലിയിൽ പ്രവേശിച്ചിരുന്നു. പത്ത് വർഷത്തിന് ശേഷം അപ്പോത്തിക്കരിയിലൂടെ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി.

ഇതിനിടയിൽ അഭിരാമി 2009-ൽ വിവാഹിതയായിരുന്നു. രാഹുൽ പവനൻ എന്നാണ് അഭിരാമിയുടെ ഭർത്താവിന്റെ പേര്. ഒരു കുഞ്ഞിനെ അഭിരാമിയും ഭർത്താവും ചേർന്ന് ദത്തെടുത്തിരുന്നു. തമിഴിൽ ഈ വർഷമിറങ്ങിയ ബാബാ ബ്ലാക്ക് ഷീപ്പാണ് അഭിരാമിയുടെ അവസാന ചിത്രം. ഓണം പ്രമാണിച്ച് കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങളുമായി അഭിരാമി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.

ഭർത്താവിനും മകൾക്കും ഒപ്പം ഓണം അടിച്ചുപൊളിച്ചു തന്നെ അഭിരാമി ആഘോഷിച്ചിരിക്കുകയാണ്. ഇതിന്റെ ഫോട്ടോസാണ് അഭിരാമി പങ്കുവച്ചത്. സെറ്റ് സാരിയൊക്കെ ഉടുത്ത് നാടൻ ലുക്കിലാണ് അഭിരാമി തിളങ്ങിയത്. “എന്റെ ഭർത്താവിനെ ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ വേണ്ടത്ര ബുദ്ധിമുട്ടാണ്. അതിലേക്ക് ഒരു കുഞ്ഞിനെയും പട്ടിയെ കൂടി ചേർത്താൽ നിങ്ങൾക്ക് ചിരിക്കാനുള്ളതൊക്കെ കിട്ടും..”, അഭിരാമി ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചു.