‘തമ്പുരാട്ടി കുട്ടിയെ പോലെ അണിഞ്ഞ് ഒരുങ്ങി ആര്യ ബഡായ്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അവതാരകയായും അഭിനയത്രിയായുമൊക്കെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ആര്യ ബഡായ് എന്നറിയപ്പെടുന്ന ആര്യ ബാബു. എന്റെ മാനസപുത്രി, അതിന്റെ തമിഴായ മഹാറാണി തുടങ്ങിയ പരമ്പരകളിലൂടെ ടെലിവിഷൻ രംഗത്തേക്ക് വന്ന ആര്യ പിന്നീട് സ്ത്രീധനം സീരിയലിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുകയും ആ സമയങ്ങളിൽ തന്നെ ബഡായ് ബംഗ്ലാവിൽ സജീവമാവുകയും ചെയ്തിരുന്നു.

ബഡായ് ബംഗ്ലാവ് കണ്ടിട്ടാണ് ആര്യയെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അതിന് ശേഷം സിനിമകളിലും ധാരാളം അവസരം ലഭിച്ച ആര്യയ്ക്ക് ഇന്ന് ഒരുപാട് ആരാധകരുമുണ്ട്. ആരാധകർക്ക് ഓണം ആശംസിച്ചുകൊണ്ട് ഈ തവണ ഒരു വെറൈറ്റി ഫോട്ടോഷൂട്ട് തന്നെയാണ് ചെയ്തിരിക്കുന്നത്. ഒരു തമ്പുരാട്ടി ലുക്കിൽ സ്ലീവ് ലെസ് ബ്ലൗസും സെറ്റ് സാരിയും ധരിച്ച് ഓണം ഷൂട്ടിൽ ആര്യ തിളങ്ങിയിരിക്കുകയാണ്.

പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളിൽ കാഞ്ചീവരത്തിന്റെ ഔട്ട് ഫിറ്റാണ് ആര്യ ധരിച്ചിരിക്കുന്നത്. ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ വിജിത വിക്രമനാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഈ വേഷത്തിൽ അതിസുന്ദരിയായിട്ടുണ്ടെന്ന് ആര്യയുടെ സുഹൃത്തുക്കളും ആരാധകരും കമന്റുകളും ഇട്ടിട്ടുണ്ട്. ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുമുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു ആര്യ. സ്റ്റാർ മ്യൂസിക് ആരാദ്യം പാടും എന്ന ഷോയുടെ അവതാരകയായ ആര്യ, അതിന്റെ ഈ അടുത്തിടെ ആരംഭിച്ച അഞ്ചാം സീസണിലും അവതാരകയായി തുടരുകയാണ്. സിനിമകളിൽ ആര്യയുടെ അവസാനം പുറത്തിറങ്ങിയത് എന്താടാ സജി എന്ന ചിത്രമാണ്. വിവാഹിതയായ ആര്യയ്ക്ക് റോയ എന്ന പേരിൽ ഒരു മകളുമുണ്ട്.