‘ഏറെ നാളുകൾക്ക് ശേഷം വീണ്ടും വർക്കൗട്ടിലേക്ക്, സന്തോഷമെന്ന് ഐശ്വര്യ ലക്ഷ്മി..’ – വീഡിയോ വൈറൽ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ ഫിറ്റ് നെസ് ശ്രദ്ധിക്കുന്ന കാഴ്ച നമ്മൾ കാണാറുള്ളതാണ്. ബോളിവുഡിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ താരങ്ങൾ ജിമ്മുകളിൽ പോവുകയും കഠിനമായ വർക്ക് ഔട്ട് ചെയ്യുകയും സിക്സ് പാക്ക് വരുത്തുകയും ഒക്കെ ചെയ്യാറുണ്ട്. പക്ഷേ മലയാളത്തിലെ താരങ്ങൾ ഫിറ്റ് നെസ് ശ്രദ്ധിക്കുന്ന കാര്യത്തിൽ ഒരു സമയം വരെ ഏറെ പിറകിലായിരുന്നു.

എന്നാൽ ഇപ്പോഴത്തെ കഥ അങ്ങനെയല്ല. യുവനടന്മാരെ പോലെ മുതിർന്ന സൂപ്പർസ്റ്റാറുകളും ജിമ്മിൽ സമയം കണ്ടെത്താറുണ്ട്. നടിമാരും ഇപ്പോൾ ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്ത ഫിറ്റ് നെസ് നോക്കാറുണ്ട്. നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഒരാളാണ് നടി ഐശ്വര്യ ലക്ഷ്മി. തമിഴിലും തെലുങ്കിലും മലയാളത്തിന് പുറമേ ഐശ്വര്യ അഭിനയിക്കുന്നുണ്ട്.

ഏറെ നാളുകൾക്ക് ശേഷം വീണ്ടും വർക്ക് ഔട്ട് ചെയ്തതിന്റെ സന്തോഷം ഇപ്പോൾ ഐശ്വര്യ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ഐശ്വര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്റ്റോറിയിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വർക്ക് ഔട്ടിന് ശേഷമുള്ള ഒരു സെൽഫി വീഡിയോയാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. “ഏറെ നാളുകൾക്ക് ശേഷം വീണ്ടും വർക്കൗട്ടിലേക്ക്.. സന്തോഷം..”, ഐശ്വര്യ സ്റ്റോറിക്ക് ഒപ്പം കുറിച്ചു.

“പ്രിയ ശരീരമേ, ഞാൻ ലഘുഭക്ഷണം കഴിച്ചിട്ടും ദയ കാണിച്ചതിന് നന്ദി..”, ഐശ്വര്യ രണ്ടാമത്തെ സ്റ്റോറി വീഡിയോയ്ക്ക് ഒപ്പം എഴുതി. ഐശ്വര്യയുടെ വർക്ക് ഔട്ട് വീഡിയോസ് ഒന്നും സോഷ്യൽ മീഡിയയിൽ വന്നിട്ടില്ലാത്ത കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഇത് വൈറലാവുകയും ചെയ്തു. ഐശ്വര്യ പ്രധാന വേഷത്തിൽ എത്തിയ അർച്ചന 31 നോട്ട് ഔട്ട് ഈ കഴിഞ്ഞ ആഴ്ചയാണ് തിയേറ്ററുകളിൽ റിലീസായത്.