‘അവാർഡ് നൈറ്റിൽ കറുപ്പിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലൂടെ നായികയായി അഭിനയിച്ച് സിനിമ രംഗത്തേക്ക് വന്ന് ഇന്ന് തെന്നിന്ത്യയിൽ സജീവമായി അഭിനയിക്കുന്ന ഒരാളാണ് നടി ഐശ്വര്യ ലക്ഷ്മി. നിവിൻ പൊളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി അഭിനയ രംഗത്തേക്ക് വരുന്നത്. അതിൽ നായികയായി അഭിനയിച്ച ഐശ്വര്യയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയത് മായനദിയിൽ അഭിനയിച്ച ശേഷമാണ്.

അതിൽ ടോവിനോ തോമസിന്റെ നായികയായി അഭിനയിച്ച ഐശ്വര്യ അപർണ എന്ന കഥാപാത്രം വളരെ മനോഹരമാക്കുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ഐശ്വര്യ അഭിനയിക്കുന്നത് ഫഹദിനൊപ്പമുള്ള വരത്തനിലാണ്. അത് കഴിഞ്ഞ് ഇറങ്ങിയ ആസിഫ് അലിക്ക് ഒപ്പമുള്ള വിജയ് സൂപ്പർ പൗർണമിയും കൂടി സൂപ്പർഹിറ്റായതോടെ ഐശ്വര്യ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിയുകയും ചെയ്തു.

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്, ബ്രതെഴ്സ് ഡേ, കാണെക്കാണെ, അർച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ മലയാള സിനിമകളിലും ആക്ഷൻ, ജഗമേ തന്തിരം, പുത്തം പുതു കാലൈ വിടിയാതെ, ഗാർഗി തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. ഗാർഗിയുടെ ഒരു നിർമ്മാതാവും ഐശ്വര്യ ആയിരുന്നു. ഇത് കൂടാതെ ഗോഡ്.സെ എന്ന തെലുങ്ക് ചിത്രത്തിലും ഐശ്വര്യ അഭിനയിച്ചിരുന്നു. ക്യാപ്റ്റനാണ് ഐശ്വര്യയുടെ അവസാനം ഇറങ്ങിയ സിനിമ.

പൊന്നിയൻ സെൽവമാണ് അടുത്ത റിലീസ് ചിത്രം. കാണെക്കാണെയിലെ അഭിനയത്തിന് ഇപ്പോഴിതാ ഒ.ടി.ടി പ്ലേ അവാർഡ് ഐശ്വര്യയെ തേടിയെത്തിയിരിക്കുകയാണ്. എമേർജിങ് സ്റ്റാർ അവാർഡാണ് ഐശ്വര്യയ്ക്ക് ലഭിച്ചത്. അവാർഡ് നൈറ്റിൽ കറുപ്പ് ഔട്ട് ഫിറ്റിൽ എത്തിയപ്പോഴുള്ള താരത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഐശ്വര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ട് ലുക്കെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.