‘കറുത്തമുത്തിലെ ബാലയാണോ ഇത്!! സാരിയിൽ ക്യൂട്ട് ലുക്കിൽ തിളങ്ങി നടി റിനി രാജ്..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിച്ച ശേഷം സീരിയലിലേക്ക് എത്തുന്ന ഒരുപാട് താരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. കൂടുതലും നടിമാരെയാണ് ഇത്തരത്തിൽ കാണാൻ സാധിക്കുന്നത്. ചിലർ വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തുകയും നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് സീരിയലുകളിലേക്ക് പോവുകയും ചെയ്യാറുണ്ട്. അത്തരത്തിൽ സിനിമയിൽ നിന്ന് സീരിയലിലേക്ക് എത്തിയ ഒരാളാണ് നടി റിനി രാജ്.

മരംകൊത്തി എന്ന സിനിമയിലൂടെയാണ് റിനി രാജ് അഭിനയത്തിലേക്ക് വരുന്നതെങ്കിലും ഏഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന സീരിയിലെ ബാലചന്ദ്രിക എന്ന കഥാപാത്രമാണ് റിനിയെ മലയാളികൾക്ക് കൂടുതൽ സുപരിചിതയാക്കി മാറ്റിയത്. അഞ്ച് വര്ഷത്തോളമുണ്ടായിരുന്ന സീരിയലിന്റെ മൂന്നാമത്തെ സീസണിലാണ് റിനി അഭിനയിക്കാൻ എത്തുന്നത്. പ്രേക്ഷകർ ഇരുകൈയും നീട്ടി റിനിയെ സ്വീകരിക്കുകയും ചെയ്തു.

മരംകൊത്തി എന്ന സിനിമയ്ക്ക് ശേഷം റിനി സ്മാർട്ട് ബോയ്സ്, ഒറ്റക്കോലം തുടങ്ങിയ മലയാള സിനിമകളിലും നിഴൽ, പട്ടൈ കലപ്പ് തുടങ്ങിയ സിനിമകളിലും റിനി അഭിനയിച്ചിരുന്നു. മംഗല്യപട്ട് ആയിരുന്നു റിനിയുടെ ആദ്യ സീരിയൽ. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ പങ്കെടുത്തതോടെ റിനിയ്ക്ക് കൂടുതൽ ആരാധകരെ ലഭിച്ചു. റിനി സ്റ്റാർ മാജിക്കിലെ ഒരു സ്ഥിരം സാന്നിദ്ധ്യമാണ്. കസ്തൂരിമാനാണ് റിനി അവസാനം അഭിനയിച്ച പരമ്പര.

ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം റിനി വളരെ സജീവമായിട്ടുള്ള ഒരാളാണ്. തന്റെ പുതിയ ഫോട്ടോസും റീൽസും വിശേഷങ്ങളുമെല്ലാം റിനി അതിലൂടെയാണ് പങ്കുവെക്കുന്നത്. ഇപ്പോഴിതാ ഹാഫ് സാരിയിലുള്ള റിനിയുടെ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. റിനിയെ കാണാൻ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ബാലയാണോ ഇതെന്ന് പലരും ചോദിച്ചു പോകുന്നു.

View this post on Instagram

A post shared by Rini Raj (@rini._raj._)


Posted

in

by