വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും ധാരാളം ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അഹാന കൃഷ്ണ. അഹാന മാത്രമല്ല, ആ കുടുംബത്തിലെ ഓരോ അംഗങ്ങളും വളരെ ചുരുങ്ങിയ നാളുകൾകൊണ്ട് ഒട്ടുമിക്ക മലയാളികൾക്കും സുപരിചിതരാണ്. മൂന്ന് അനിയത്തിമാരും സോഷ്യൽ മീഡിയയിൽ മിന്നും താരങ്ങളാണ്. എല്ലാവർക്കും ഒരുപാട് ആരാധകരുമുണ്ട്.
സിനിമയിലെ അഭിനയം കഴിഞ്ഞാൽ അഹാന സോഷ്യൽ മീഡിയയിലാണ് കൂടുതൽ സജീവമായി നിൽക്കുന്നത്. അതുപോലെ തന്നെ അഹാന ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് യാത്രകൾ. അതിപ്പോൾ വിദേശ രാജ്യങ്ങളിൽ മുതൽ കേരളത്തിലെ വിനോദസഞ്ചാര മേഖലകളിൽ വരെ പോകാൻ ഇഷ്ടമുള്ള ഒരാളാണ് അഹാന. പലപ്പോഴും അഹാന ഇത്തരം യാത്രകൾ ചെയ്യുന്നതിന്റെ വീഡിയോസും ഫോട്ടോസും പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ കേരളത്തിലെ മിനി ഗോവ എന്നറിയപ്പെടുന്ന വർക്കല ബീച്ചിലെ ഒരു മനോഹരമായ വില്ലയിൽ ഇരുന്ന് സൂര്യാസ്തമയം കാണുന്ന ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. “ചിലപ്പോൾ എനിക്ക് വേണ്ടത് സമാധാനവും ശാന്തതയും പൂക്കളും സൂര്യാസ്തമയവുമാണ്. പ്രൈവസീ ബീച്ച് വില്ലയിൽ, വർക്കലയിൽ നിന്ന് ഞാൻ കണ്ടെത്തിയ മനോഹരമായ ഒരു കൊച്ചു സുന്ദരമായ വില്ല.
ഓരോ തവണയും വരാൻ തീരുമാനിക്കുമ്പോൾ, ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നത് തിരമാലകളുടെയും പക്ഷികളുടെ ചിലച്ചലുകളുടെയും ശബ്ദമാണ്..”, അഹാന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. ഇതുപോലെയൊരു ജീവിതമാണ് ഓരോ ആളുകളും ആഗ്രഹിക്കുന്നതെന്ന് ആരാധകരിൽ ഒരാൾ അഭിപ്രായപ്പെട്ടു. സൂര്യപ്രഭയിൽ അഹാന കൂടുതൽ സുന്ദരിയായിട്ടുണ്ടെന്ന് ചിലർ കമന്റുകളും ഇട്ടിട്ടുണ്ട്.