February 26, 2024

‘പുലി കളർ ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിൽ അഹാന കൃഷ്ണ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിക്കുന്നതിനെക്കാൾ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ മൂലം ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരു താരമാണ് നടി അഹാന കൃഷ്ണ. അഹാനയെ പോലെ സമൂഹ മാധ്യമങ്ങൾ വേണ്ട വിധത്തിൽ ഉപയോഗിക്കുന്ന ഒരു നടി സിനിമയിലുണ്ടോ എന്നത് തന്നെ സംശയമാണ്. ഒട്ടുമിക്ക പ്ലാറ്റുഫോമുകളിലും സജീവമായി നിൽക്കുന്ന അഹാന ടെക്നോളജിയുടെ കാര്യത്തിലും ഒട്ടും പിന്നിൽ അല്ല.

റീൽസുകൾ മാത്രം പോസ്റ്റുന്ന ഒരാളല്ല അഹാന, മോഡലിംഗും അതുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ടുകളും ബ്രാൻഡിങ്ങുമെല്ലാം തന്റെ അക്കൗണ്ടുകളിൽ അഹാന പങ്കുവെക്കാറുണ്ട്. സിനിമയിൽ വന്നിട്ട് 8 വർഷങ്ങൾ ആയെങ്കിലും അഹാന അഞ്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. എങ്കിലും പല യുവനടിമാരെക്കാൾ ആരാധകരുള്ള ഒരാളാണ് അഹാനയെന്നതിൽ സംശയമില്ല.

ലുക്കിന്റെ കാര്യത്തിലും അഹാന ഒട്ടും പിറകിൽ അല്ല. നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണ കുമാറിന്റെ മൂത്തമകളായ അഹാന, ഒറ്റയ്ക്ക് പ്രശസ്തയാവുക മാത്രമല്ല ചെയ്തത്. തനിക്കൊപ്പം തന്നെ തന്റെ അനിയത്തിമാരെയും സോഷ്യൽ മീഡിയ താരങ്ങളാക്കി മാറ്റി. മൂന്ന് അനിയത്തിമാരും ഇൻഫ്ലുവൻസേഴ്സാണ്. ചെറുപ്രായത്തിൽ തന്നെ അവർ സ്വന്തം കാലിൽ പൈസ സമ്പാദിച്ച് നിൽക്കുന്നവരുമാണ്.

അഹാന മോഡലിംഗ് ഷൂട്ടുകൾ ചെയ്യാറുണ്ട്. പുലിയുടെ കളറിലെ ഷർട്ടും നീല ജീൻസും ഇട്ട് സ്റ്റൈലിഷ് ലുക്കിൽ ഇരിക്കുന്ന അഹാനയുടെ ഒരു കിടിലം ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. അഭിജിത് സനിൽ കസ്തൂരിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അനിയത്തി ഇഷാനി കൃഷ്ണയെ പോലെ തോന്നിക്കുന്നുണ്ടെന്ന് ഒരു ആരാധകൻ ചിത്രത്തിന് താഴെ കമന്റും ഇട്ടിട്ടുണ്ട്.