മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു യുവനടിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞ ഒരാളാണ് ഐശ്വര്യ. മായനദിയിലെ ഐശ്വര്യ ലക്ഷ്മിയിൽ നിന്ന് പൊന്നിയൻ സെൽവത്തിലെ പൂങ്കുഴലീയിലേക്ക് എത്തി നിൽക്കുമ്പോൾ തന്നെ താരത്തിന്റെ വളർച്ച പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതേയുള്ളു.
സിനിമയിൽ അഭിനയിക്കുമ്പോഴും മറ്റ് വ്യക്തിപരമായ വാർത്തകൾ ഒന്നും തന്നെ ഉണ്ടാക്കാത്ത ഒരാളായിരുന്നു ഐശ്വര്യ. 2022-ൽ ഐശ്വര്യ അഭിനയിച്ച നിരവധി സിനിമകളാണ് റിലീസ് ചെയ്തത്. ഈ വർഷവും ഐശ്വര്യയുടെ മികച്ച സിനിമകൾ വരാനുണ്ട്. പൊന്നിയൻ സെൽവത്തിന്റെ രണ്ടാം ഭാഗം അതിൽപ്പെടും. അതെ സമയം ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഒരു ഫോട്ടോയാണ് ചർച്ചയാവുന്നത്.
തമിഴ് നടനായ അർജുൻ ദാസിന് ഒപ്പമുള്ള ഒരു ഫോട്ടോ ഐശ്വര്യ ലക്ഷ്മി പങ്കുവച്ചിരുന്നു. ഇതിന് ക്യാപ്ഷനിൽ ഒരു ലവ് ഇമോജി മാത്രമാണ് ഇട്ടത്. ആ ഇമോജിയും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും കണ്ട് വലിയ രീതിയുള്ള ചർച്ചയാണ് പോസ്റ്റിന് താഴെ ഉണ്ടായിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നാണ് ഭൂരിഭാഗം പേരും കമന്റിലൂടെ ചോദിക്കുന്നത്. റോളക്സ് അവൾ പേര് ഐഷു എന്നാണ് ഒരാളിട്ട കമന്റ്.
ഐശ്വര്യയുടെ പോസ്റ്റ് കണ്ട് ചങ്ക് തകർന്നിരിക്കുകയാണ് മറുവശത്ത് ഒരു കൂട്ടം യുവാക്കൾ. പുതിയ സിനിമ ആയിരിക്കണേ എന്നാണ് അവരുടെ പ്രാർത്ഥന. ചിലർ 2023 തുടക്കത്തിൽ തന്നെ മനസ്സ് വിഷമിപ്പിച്ചു എന്നായിരുന്നു കമന്റ് ഇട്ടത്. എന്തായാലും വലിയ ചർച്ചയായിരിക്കുകയാണ് ഫോട്ടോ. വരും ദിവസങ്ങളിൽ ഐശ്വര്യ തന്നെ ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ കാര്യം എന്താണെന്ന് വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.