‘പുഷ്പയിലെ ദാക്ഷായിനി പൊളിയല്ലേ!! സാരിയിൽ മനസ്സ് കീഴടക്കി നടി അനസൂയ ഭരദ്വാജ്..’ – ഫോട്ടോസ് വൈറൽ

‘പുഷ്പയിലെ ദാക്ഷായിനി പൊളിയല്ലേ!! സാരിയിൽ മനസ്സ് കീഴടക്കി നടി അനസൂയ ഭരദ്വാജ്..’ – ഫോട്ടോസ് വൈറൽ

തെലുങ്കിൽ അവതാരകയായി വർഷങ്ങളോളം സജീവമായി തുടരുകയും അതിന് ശേഷം അഭിനയത്തിലും 2016 മുതൽ തിളങ്ങി നിൽക്കുന്ന ഒരാളാണ് നടി അനസൂയ ഭരദ്വാജ്. ഒരുപക്ഷേ തെലുങ്ക് ടെലിവിഷൻ ഷോകൾ കാണുന്ന മലയാളികൾക്ക് അനസൂയ നേരത്തെ പരിചിതമാണെങ്കിലും ഒട്ടുമിക്ക ആളുകൾക്കും അനസൂയയുടെ പേര് കേട്ട് തുടങ്ങിയത് അല്ലു അർജുന്റെ പുഷ്പയിൽ അഭിനയിച്ച ശേഷമാണ്.

അതിൽ ദാക്ഷായിനി എന്ന നെഗറ്റീവ് റോളിലാണ് അനസൂയ അഭിനയിച്ചിരുന്നത്. യഥാർത്ഥ ജീവിതത്തിലുള്ള ഒരു ലുക്കിനെക്കാൾ ഏറെ മാറ്റങ്ങൾ വരുത്തിയാണ് അനസൂയ സ്‌ക്രീനിൽ ദാക്ഷായിനിയായി നിറഞ്ഞ് നിന്നത്. അതുകൊണ്ട് തന്നെ ആ സമയത്ത് അനസൂയയുടെ യഥാർത്ഥ ഫോട്ടോ പങ്കുവച്ചാൽ ഒട്ടുമിക്ക ആളുകളും തിരിച്ചറിയാൻ പ്രയാസപ്പെടുമായിരുന്നു. പിന്നീട് മലയാളത്തിലും ഒരു സിനിമയിൽ താരം അഭിനയിച്ചു.

അമൽ നീരദ് സംവിധാനം ചെയ്‌ത്‌ മമ്മൂട്ടി നായകനായ ഭീഷ്മപർവം എന്ന സിനിമയിൽ ആലീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അനസൂയ ആയിരുന്നു. അതിലും ഒരു അൻപതുകാരിയുടെ ലുക്കിലാണ് അനസൂയ അഭിനയിച്ചത്. യഥാർത്ഥ ജീവിതത്തിൽ അനസൂയ മോഡേൺ ആണ്. വിവാഹിതയാണെങ്കിലും അനസൂയ ഗ്ലാമറസ് ലുക്കിൽ ഫോട്ടോസ് പങ്കുവെക്കുന്ന ഒരാളുകൂടിയാണ്.

മനോഹരമായ ഒരു പുഞ്ചിരിയോടെ സാരിയിൽ തിളങ്ങി നിൽക്കുന്ന അനസൂയയുടെ ഫോട്ടോസാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. താരത്തിന്റെ സഹോദരിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഏത് വേഷത്തിൽ വന്നാലും അനസൂയ കാണാൻ ലുക്ക് ആണെന്നാണ് ആരാധകർ പറയുന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് മലയാളികൾ കാത്തിരിക്കുന്നത്.

CATEGORIES
TAGS