‘പാവപ്പെട്ടവർക്ക് കൈതാങ്ങായി അഹാനയും അനിയത്തിമാരും..’ – ഒരച്ഛനെന്ന നിലയിൽ അഭിമാനമെന്ന് കൃഷ്ണകുമാർ

മലയാളികൾ ഏറെ സ്നേഹിക്കുകയും ഒരുപാട് ആരാധകരും ഉള്ള താരങ്ങളും താര കുടുംബമാണ് പ്രിയപ്പെട്ട കൃഷ്ണകുമാറിന്റേത്. 1994-ൽ ആരംഭിച്ച അഭിനയ ജീവിതം കൃഷ്ണകുമാറിന് നിരവധി നല്ല കഥാപാത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യവും കിട്ടിയിട്ടുണ്ട്. നാല് പെൺകുട്ടികൾ ഉള്ള താരത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങളും അവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. മൂത്തമകൾ അഹാന ഇന്ന് മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളാണ്.

ഇപ്പോഴിതാ താരകുടുംബം പുതിയതായി ‘ആഹാദിഷിക’ എന്ന പേരിൽ ആരംഭിച്ച ഫൗണ്ടേഷന്റെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. കൃഷ്ണകുമാറാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ഭാര്യ ഡോ ജയശ്രീയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ഫൗണ്ടഷനെ കുറിച്ച് രണ്ടുവാക്കും കൃഷ്ണകുമാർ ചിത്രങ്ങളോടൊപ്പം കുറിച്ചിരുന്നു.

“ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രികരിച്ചുകൊണ്ട്‌, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട പെൺകുട്ടികളെ സഹായിക്കുകയും അവരെ കൈപിടിച്ചുയർത്തുകയും എന്നതാണ്‌ ഈ സംരംഭത്തിന്റെ മുഖ്യ ലക്ഷ്യം. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാനിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ഒമ്പതോളം ടോയ്ലറ്റുകൾ ഇതിനോടകം നിർമ്മിച്ച് നൽകിക്കഴിഞ്ഞു.

വിദ്യാർഥിനികൾക്ക് പഠനസഹായികൾ, അംഗവൈകല്യമുള്ളവർക്ക് വീൽ ചെയറുകൾ, മൊബൈൽ ഫോണുകൾ എന്നിവ നൽകാനും ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്. ഇനി പാവപ്പെട്ടവർക്ക് വീടുകളും നിർമ്മിച്ച് നൽകാനുള്ള തയാറെടുപ്പിൽ ആണ് ആഹാദിഷിക. അഹാനയും ഇഷാനിയും ഹൻസികയും ദിയയും സിന്ധുവും ചേർന്ന് കണ്ട ഒരു സ്വപ്നം ഇന്ന് ഇപ്പോഴിതാ ഒരുപിടി സഹോദരിമാരുടെയും കൂടി മാറുന്നത്‌ കാണുമ്പോൾ ഒരച്ഛൻ എന്ന നിലയിൽ എനിക്ക് ഉള്ള ആഹ്ലാദവും അഭിമാനവും വാക്കുകൾ കൊണ്ട്‌ പറഞ്ഞറിയിക്കാൻ ആവുന്നതല്ല..”, കൃഷ്ണ കുമാർ കുറിച്ചു.