‘അനുശ്രീ മോഡിലേക്ക് മടങ്ങുന്നു, തിരിച്ചു പോക്കില്ല! സാരിയിൽ അഴകിയായി താരം..’ – വീഡിയോ വൈറൽ

ഡയമണ്ട് നെക്ലസ് എന്ന മലയാളം ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി സംവിധായകൻ ലാൽ ജോസ് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് നടി അനുശ്രീ. ചിത്രത്തിലെ സ്വാഭാവികമായ അഭിനയം കൊണ്ട് മലയാളി പ്രേക്ഷക പിന്തുണ അനുശ്രീക്ക് ലഭിച്ചു. അനുശ്രീയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ അനുശ്രീ നിറസാന്നിദ്ധ്യമായി മാറുകയോ ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുശ്രീ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. അനുശ്രീ കടുത്ത മാനസിക വിഷമത്തിലൂടെയാണ് പോയികൊണ്ടിരുന്നതെന്നാണ് പുറത്തുവന്നിരുന്നു. അതുകൊണ്ടാണ് അനുശ്രീ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്തത്. അതിന് മുമ്പ് വിഷാദപരമായ പോസ്റ്റുകളൊക്കെ അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. അതിലൂടെ തന്നെ ആരാധകർക്ക് കാര്യങ്ങൾ മനസ്സിലായി.

ഒരഴ്ചയോളം മാത്രം മാറിനിന്ന അനുശ്രീ പൂർവാധികം ശക്തിയോട് തിരിച്ചുവന്നിരിക്കുകയാണ്. “ബാക്ക് ടു അനുശ്രീ മോഡ്.. വർണ്ണാഭമായതും പ്രചോദനം നൽകുന്നതുമായ ഇൻസ്റ്റാഗ്രാം അനുഭവത്തിലേക്ക് നീങ്ങുന്നു.. ഇനിയൊരു തിരിച്ചുപോക്കില്ല..”, അനുശ്രീ നൃത്തം ചെയ്യുന്ന ഒരു വീഡിയോ മനോഹരമായ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. നിതിൻ നാരായണൻ ആണ് വീഡിയോ എടുത്തിരിക്കുന്നത്.

ഈ അനുശ്രീയാണ്‌ ഞങ്ങൾക്ക് വേണ്ടതെന്ന് നിരവധി ആരാധകരാണ് വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടത്. പച്ച നിറത്തിലെ സാരിയിൽ ആയിരുന്നു അനുശ്രീ പുതിയ വീഡിയോ ചെയ്തിരുന്നത്. വിഷ്ണു ഉണ്ണി കൃഷ്ണൻ ഒപ്പമുള്ള കള്ളനും ഭഗവതിയും എന്ന സിനിമയാണ് അനുശ്രീയുടെ അവസാനം പുറത്തിറങ്ങിയത്. മുപ്പതോളം മലയാള സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട് അനുശ്രീ.