മലയാള സിനിമയിലെ ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും മൂത്തമകളായ അഹാനയും സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരായതെങ്കിലും ഭാര്യ സിന്ധു കൃഷ്ണകുമാറും മറ്റ് മൂന്ന് പെൺമക്കളും ഇൻഫ്ലുവൻസേഴ്സ് ആയിട്ടാണ് മലയാളികൾക്ക് സുപരിചിതരായത്. അഹാന തന്നെയാണ് ഇവരെ സോഷ്യൽ മീഡിയയിൽ താരങ്ങളാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചത്.
അഹാനയ്ക്ക് താഴെ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നീ മൂന്ന് അനിയത്തിമാരാണ് ഉള്ളത്. മൂവരും യൂട്യൂബർമാരാണ്. അതുപോലെ ഇൻസ്റ്റാഗ്രാമിൽ റീൽസും ഫോട്ടോഷൂട്ടുകളുമായി മൂവരും സജീവമായി നിൽക്കാറുണ്ട്. അഹാനയെ കൂടാതെ ഇഷാനിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലാണ് ഇഷാനി അഭിനയിച്ചത്.
‘അമ്മ സിന്ധുവിന് ഒപ്പം നാല് പെൺമക്കളും കൂടി ഓഗസ്റ്റിൽ സിംഗപ്പൂരിൽ ട്രിപ്പ് പോയിരുന്നു. അവിടെ നിന്നുള്ള ഓരോ ആളുകളുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. കുടുംബത്തിൽ നടക്കുന്ന ഒരു ആഘോഷങ്ങളും അടിച്ചുപൊളിക്കാറുണ്ട് ഈ താരകുടുംബം. ഇപ്പോഴിതാ ഇളയമകളായ ഇഷാനിയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് അഹാനയും മറ്റ് രണ്ട് സഹോദരിമാരും കൂടി.
വലിയ രീതിയിലുള്ള ഒരു ബർത്ത് ഡേ പാർട്ടി തന്നെ ഇതിനായി അവർ ഒരുക്കുകയും ചെയ്തിരുന്നു. പതിനേഴ് വയസ്സ് പൂർത്തിയായ ഹൻസിക പാർട്ടിയിൽ സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ തിളങ്ങിതും മറ്റ് സഹോദരിമാർ അനിയത്തിയുടെ ജന്മദിനത്തിൽ തിളങ്ങിയതിന്റെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഹൻസികയെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.