‘ഷോർട്സിൽ പൊളി ലുക്കിൽ നടി പ്രിയ വാര്യർ, അവാർഡ് നൈറ്റിൽ തിളങ്ങാൻ ഒരുങ്ങി താരം..’ – ഫോട്ടോസ് വൈറൽ

തായ്‌ലൻഡ് അവധി ആഘോഷങ്ങൾ കഴിഞ്ഞ് തന്റെ സിനിമ തിരക്കുകളിലേക്ക് വീണ്ടും മടങ്ങി എത്തിയിരിക്കുകയാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒരു അടാർ ലവിലൂടെ പ്രിയങ്കരിയായി മാറിയ പ്രിയ വാര്യർ ഇന്ന് തെന്നിന്ത്യയിലും ബോളിവുഡിലും തിരക്കുള്ള നടിയായി മാറി കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് ഒരു മലയാള നടി ഇത്രത്തോളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ടോ എന്നതും സംശയമാണ്.

പ്രിയ ഇപ്പോൾ ബാംഗ്ലൂരിൽ എത്തിയിരിക്കുകയാണ്. ഫിലിം ഫെയർ സൗത്ത് അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ വേണ്ടി കൂടിയാണ് താരം ബാംഗ്ലൂരിൽ എത്തിയിരിക്കുന്നത്. ആർട്ടിസ്റ്ററി ബസ് എന്ന പ്രശസ്തമായ എന്റർടൈൻമെന്റ് പോർട്ടലിലൂടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. കമലേഷ് നന്ദ് എന്ന സെലിബ്രിറ്റി എന്റർടൈൻമെൻറ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

തായ്‌ലൻഡിൽ പോയപ്പോൾ ചെയ്ത പുതിയ ഹെയർ സ്റ്റൈലിലാണ് താരം ബാംഗ്ലൂരിൽ എത്തിയിരിക്കുന്നത്. ലൈറ്റ് മഞ്ഞ നിറത്തിലെ ടോപ്പും നീല ജീൻസ് ഷോർട്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് പ്രിയ എത്തിയത്. എന്തെങ്കിലും അവാർഡ് വാങ്ങാനാണോ അതോ ഡാൻസ് പ്രകടനത്തിന് വേണ്ടിയാണോ പ്രിയ വന്നതെന്നും വ്യക്തമല്ല. തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ സജീവമായി നിൽക്കുന്ന ഒരാളാണ് പ്രിയ.

ബോളിവുഡിൽ മൂന്ന് സിനിമകളുടെ ഷൂട്ടിംഗ് ആണ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നത്. മലയാളത്തിലും മൂന്ന് സിനിമകൾ അന്നൗൺസ് ചെയ്തിട്ടുണ്ട്. ഇഷ്.ഖ് എന്ന തെലുങ്ക് ചിത്രമാണ് പ്രിയയുടെ അവസാനമായി പുറത്തിറങ്ങിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 7.3 മില്യൺ ഫോളോവേഴ്സുള്ള ഒരാളുകൂടിയാണ് പ്രിയ വാര്യർ. വിങ്ക് ഗേൾ എന്നാണ് ഇന്ത്യയിൽ പ്രിയ വാര്യരെ അറിയപ്പെടുന്നത്.