രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരപുത്രിയാണ് നടി അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയും പ്രേക്ഷകരുടെ ശ്രദ്ധനേടി എടുക്കുകയും ചെയ്തു. പിന്നീട് സിനിമയിൽ നായികയായും അല്ലാതെയും കുറച്ച് വേഷങ്ങൾ അഹാന അവതരിപ്പിച്ചിട്ടുണ്ട്.
അടി, പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകളാണ് അഹാനയുടെ അവസാനം പുറത്തിറങ്ങിയത്. ഇതിൽ അടി എന്ന സിനിമയിൽ നായികയായിട്ടാണ് അഹാന അഭിനയിച്ചത്. സിനിമയിലെ അഭിനയത്തിനേക്കാൾ സമൂഹ മാധ്യമങ്ങളിൽ ഇടംപെടലുകൾ മൂലം അഹാന ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലഘട്ടത്തിൽ മലയാള സിനിമയിൽ ഏറ്റവും നേട്ടമുണ്ടാക്കിയ നടി കൂടിയാണ് അഹാന കൃഷ്ണ.
അനിയത്തിമാർക്ക് ഒപ്പം ടിക്-ടോക്കും അതുപോലെ റീൽസും ഒക്കെ ചെയ്തു ഒരു താരകുടുംബമായി അഹാനയുടേത് മാറി. മൂന്ന് അനിയത്തിമാരാണ് അഹാനയ്ക്ക് ഉള്ളത്. മൂവരും താരത്തിനെ പോലെ തന്നെ ഒരുപാട് ആരാധകരുമുണ്ട്. കൂട്ടത്തിൽ ഏറ്റവും ഫോളോവേഴ്സ് കൂടിയ ആളും അഹാനയാണ്. അതുകൊണ്ട് തന്നെ അഹാന പങ്കുവെക്കാറുള്ള പോസ്റ്റുകൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ അഹാനയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. അൾട്ടിമേറ്റ് പുച്ഛം എന്ന് എഴുതിയ ഒരു ടിഷർട്ടും കറുപ്പ് ഷോർട്സും ധരിച്ചാണ് അഹാന തിളങ്ങിയത്. “സോഷ്യൽ മീഡിയയിലെ “ചില” കമൻ്റുകളോടുള്ള എൻ്റെ പ്രതികരണം, അൾട്ടിമേറ്റ് പുച്ഛം! നിങ്ങൾക്ക് ഈ കാര്യത്തോട് സമാനമായ വികാരങ്ങൾ ഉണ്ടെങ്കിൽ, അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് നിങ്ങൾക്കറിയാം..”, ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അഹാന കുറിച്ചു.