‘ഇതിൽ ഒന്നുമില്ലല്ലോ, പറ്റിപ്പായിരുന്നോ!! നടി അഹാന കൃഷ്ണയ്ക്ക് നേരെ ബോഡി ഷെയിമിങ്..’ – ഫോട്ടോസ് വൈറലാകുന്നു

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന ഒരു താരസുന്ദരിയാണ് നടി അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തി നായികയായി തിളങ്ങി നിൽക്കുകയാണ്. മോഡലിംഗും, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായുമെല്ലാം അഹാന കൃഷ്ണ വളരെ സജീവമായി എല്ലായിടത്തും നിൽക്കാറുണ്ട്.

ഈ കഴിഞ്ഞ ദിവസം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ഫോട്ടോഷൂട്ടിന് താഴെ വളരെ മോശം കമന്റുകളും അതുപോലെ തന്നെ അഹാനയുടെ ശരീരത്തെ കുറിച്ച് ബോഡി ഷെയിമിങ് രീതിയിലുള്ള കമന്റുകളുമൊക്കെ നേരിടേണ്ടി വന്നിരിക്കുകയാണ്. പച്ച നിറത്തിലെ വെറൈറ്റി രീതിയിലുള്ള ഒരു സാരി ധരിച്ചാണ് അഹാന തന്റെ പുതിയ ഫോട്ടോഷൂട്ട് ചെയ്തത്. ഇതിനാണ് മോശം കമന്റുകൾ ലഭിച്ചത്.

അയ്യോ ഇതിലൊന്നും ഇല്ലല്ലോ, അപ്പോ അതൊക്കെ പറ്റിപ്പായിരുന്നോ, തരിശ് നിലം ആണല്ലോ മച്ചമ്പി, പോഷകാഹാര കുറവ് തന്നെ ഇത്, ഇതിലൊന്നും ഇല്ലേ, വന്നു വന്നു ആർക്കും നാണം ഇല്ലാണ്ടായി എന്തൊരു കാലമാണ് എന്നിങ്ങനെയാണ് ഫോട്ടോസിന് താഴെ വന്നിരിക്കുന്ന കമന്റുകൾ. ഇത്തരം കമന്റുകൾക്ക് ഒന്നും തന്നെ അഹാന മറുപടി കൊടുത്തിട്ടില്ല. ഇതിന് മുമ്പും അഹാനയ്ക്ക് എതിരെ സൈബർ അറ്റാക്ക് നടന്നിട്ടുണ്ട്.

അഹാനയുടെ അച്ഛൻ കൃഷ്ണ കുമാറിന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പോലും താരത്തിന് സൈബർ അറ്റാക്കുകൾ ലഭിക്കാറുണ്ട്. ഇതിലും അതുമായി ബന്ധപ്പെട്ട് ചില കമന്റുകൾ വന്നിട്ടുണ്ട്. അതേസമയം ആരാധകരും താരങ്ങളും ഫോട്ടോസിന് നല്ല അഭിപ്രായങ്ങളാണ് എഴുതിയിട്ടുള്ളത്. അഫ്‍ഷീന ഷാജഹാന്റെ സ്റ്റൈലിങ്ങിൽ കലാകാരിയുടെ ഡിസൈനിലെ സാരിയിൽ ഹിലാൽ മൻസൂറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.