December 2, 2023

‘ഷോർട്സിൽ ഹോട്ട് ലുക്കിൽ നടി അഹാന കൃഷ്ണ, പാന്റ് ഇടാൻ മറന്ന് പോയോ എന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങളുടെ മക്കളുടെ സിനിമ പ്രവേശനം എന്നും പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന ഒന്നാണ്. അവരുടെ സിനിമയിലെ പ്രകടനവും ആദ്യ ചിത്രമാണെങ്കിൽ കൂടിയും അവർക്ക് അഭിനയിക്കുന്നതിന് മുമ്പ് തന്നെ ഒരുപാട് ആരാധകരെ ലഭിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഏറെ ഉറ്റുനോക്കിയ ഒരു താരപുത്രിയായിരുന്നു നടി അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.

അച്ഛന്റെ അതെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ അഹാന ആദ്യമായി അഭിനയിക്കുന്നത് രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് എന്ന ചിത്രത്തിലാണ്. ഏതൊരു പുതുമുഖവും ആഗ്രഹിക്കുന്ന താരത്തിലുള്ള ഒരു പ്രവേശനം ആയിരുന്നു അത്. പക്ഷേ സിനിമ തിയേറ്ററുകളിൽ അത്ര വിജയമായില്ല. അഹാനയെ പിന്നീട് മൂന്ന് വർഷത്തോളം സിനിമ മേഖലയിൽ പ്രേക്ഷകർ കണ്ടതുമില്ല.

2017-ൽ നിവിൻ പോളിയുടെ സഹോദരി വേഷത്തിൽ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ അഹാന അഭിനയിച്ചു തിരിച്ചുവരവ് നടത്തി. ആ സിനിമ തിയേറ്ററിൽ ഹിറ്റ് ആയിരുന്നു. വീണ്ടും രണ്ട് വർഷങ്ങൾക്ക് ശേഷം അഹാന നായികയായി അഭിനയിച്ച ടോവിനോ ചിത്രമായ ലുക്കാ റിലീസ് ആയി. അതിലെ അഹാനയുടെ പ്രകടനം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാവുകയും ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു.

സിനിമയ്ക്ക് പുറത്തും അഹാനയ്ക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ ഷോർട്സിൽ തന്റെ ജന്മനാടായ തിരുവനന്തപുരത്ത് നിൽക്കുന്ന കുറച്ച് ഫോട്ടോസ് അഹാന പങ്കുവച്ചിരുന്നു. ഷർട്ട് ഇട്ടിട്ട് പാന്റ് ഇടാൻ മറന്നു പോയോ, മുണ്ട്.. മുണ്ട് എന്നിങ്ങനെ ഒരുപാട് കമന്റുകളും അതിന് താഴെ വരികയുണ്ടായി. അഹാനയുടെ അമ്മ സിന്ധു കൃഷ്ണകുമാറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.