സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഫിറ്റ്‌നെസ്. സൗന്ദര്യത്തെക്കാൾ ശരീരം കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. ഒരു സമയം വരെ മലയാള സിനിമകളിൽ താരങ്ങൾ ഫിറ്റ്.നെസിന് വേണ്ടി ജിമ്മിൽ പോകുന്നവർ അല്ലായിരുന്നു. പക്ഷേ 2010-ന് ശേഷം യുവതാരങ്ങൾ ഭൂരിഭാഗം പേരും അതിന് വേണ്ടി സമയം കണ്ടെത്താൻ തുടങ്ങി.
പോകെപ്പോകെ സീനിയർ താരങ്ങളും അതെ പാതയിലേക്ക് പോയി. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് നടിമാരും ഇത്തരത്തിൽ ഫിറ്റ്.നെസിന് വേണ്ടി ജിമ്മുകളിൽ പോയി തുടങ്ങിയത്. യുവനടിമാരാണ് ഈ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ആ കൂട്ടത്തിൽ പ്രധാനിയാണ് നടി അഹാന കൃഷ്ണ. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഹാന അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും ഏറെ ആരാധകരുള്ള ഒരാളാണ്.
സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ഗുണകരമായ രീതിയിൽ ഉപയോഗിക്കുന്ന നടിയാണ് അഹാന. വളരെ സജീവവുമാണ്. അഹാന മിക്കപ്പോഴും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ഫോട്ടോസും വീഡിയോസും പങ്കുവെക്കാറുണ്ട്. അത് നിമിഷനേരംകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. അഹാനയുടെ പുതിയ വർക്ക് ഔട്ട് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഹാന ഓടിനടന്ന് വർക്ക് ഔട്ട് ചെയ്യുന്നത് കാണാം. ഇത്രയും ഡെഡിക്കേഷനുള്ള ഒരു യുവനടിയുണ്ടോ എന്നത് സംശയമാണ്. ഫുൾ ബോഡി വർക്ക് ഔട്ട് ഡേ എന്ന് കുറിച്ചുകൊണ്ടാണ് അഹാന വീഡിയോ പങ്കുവച്ചത്. കഴിഞ്ഞ രണ്ട് വർഷമായി അഹാനയുടെ സിനിമകൾ ഒന്നും ഇറങ്ങിയിട്ടില്ല. രണ്ട് സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയായി റിലീസിനായി കാത്തിരിപ്പുണ്ട്.
View this post on Instagram