രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപ്പസ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അഹാന കൃഷ്ണ. സിനിമ വലിയ വിജയമായില്ലെങ്കിലും അഹാന കൃഷ്ണ എന്ന താരത്തിനെ മലയാളികൾക്ക് സുപരിചിതയാക്കി. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അഹാന വീണ്ടും അഭിനയിക്കുന്നത്. അതും നായികയിൽ നിന്ന് അനിയത്തി സഹനടിയായിട്ടാണ് താരം അഭിനയിച്ചത്.
നിവിൻ പൊളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലാണ് അഹാന അഭിനയിച്ചത്. അതിൽ നിവിന്റെ അനിയത്തി റോളിലാണ് അഹാന അഭിനയിച്ചത്. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അതുകൊണ്ട് തന്നെ സിനിമയിലേക്കുള്ള പ്രവേശനം താരത്തിന് അത്ര പ്രയാസമായിരുന്നില്ല. ടോവിനോയ്ക്ക് ഒപ്പമുള്ള ലുക്കയാണ് അഹാനയ്ക്ക് ആരാധകരെ നേടി കൊടുത്തത്.
അഹാന ഒരു അഭിനയത്രി എന്നത് പോലെ തന്നെ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസെർ കൂടിയാണ്. യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമെല്ലാം ഒരുപാട് പേരാണ് താരത്തിനെ ഫോളോ ചെയ്യുന്നത്. അഹാനയുടെ അനിയത്തിമാരും മലയാളികൾക്ക് സുപരിചിതരാണ്. പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. അടിയാണ് അഹാനയുടെ ഇനി ഇറങ്ങാനുള്ള സിനിമ.
ഇൻസ്റ്റാഗ്രാമിൽ റീൽസ് ഇടുന്നതുപോലെ തന്നെ അഹാന യൂട്യുബിലും വീഡിയോസ് ഇടാറുണ്ട്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോസ് അഹാന പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എങ്കിൽ ഇപ്പോഴിതാ ജിമ്മിൽ വർക്ക് ഔട്ട് മാത്രമല്ല ഡാൻസ് ചെയ്യാനുള്ള സ്ഥാനമാണെന്ന് അഹാന തെളിയിച്ചിരിക്കുകയാണ്. നല്ല തകർപ്പൻ ഒരു ഡാൻസ് വീഡിയോയാണ് അഹാന തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.