‘സീരിയൽ നടി ആലീസ് ക്രിസ്റ്റി അല്ലേ ഇത്!! കടൽ തീരത്ത് സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

‘സീരിയൽ നടി ആലീസ് ക്രിസ്റ്റി അല്ലേ ഇത്!! കടൽ തീരത്ത് സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങളെ പോലെ തന്നെ മലയാളികൾ ഏറെ ഇഷ്ടമുള്ളവരാണ് സീരിയലിൽ അഭിനയിക്കുന്ന താരങ്ങൾ. ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ നടന്മാരെക്കാൾ അതിൽ അഭിനയിക്കുന്ന നടിമാർക്കാണ് കൂടുതൽ പിന്തുണ ലഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഇവർക്ക് സമൂഹ മാധ്യമങ്ങളിൽ ഫോളോവേഴ്സും കൂടി വരും. ഇപ്പോഴുള്ള താരങ്ങളിൽ മിക്കവാരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്.

കുംകുമപ്പൂവ്‌ സീരിയൽ താരം ഷെല്ലി ജോർജ് പ്രധാന വേഷത്തിൽ എത്തിയ മഴവിൽ മനോരമയിലെ പരമ്പരയായിരുന്നു സ്ത്രീപദം. അതിലെ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്. സ്ത്രീപദത്തിന് മുമ്പ് ആലീസ് ചെറിയ വേഷങ്ങളിൽ സീരിയലിൽ അഭിനയിച്ചിട്ടുണ്ടായിരുന്നെങ്കിലും ആശയിലൂടെ കൂടുതൽ ശ്രദ്ധനേടി.

അതിന് ശേഷം കസ്തൂരിമാൻ എന്ന പരമ്പരയിൽ അഭിനയത്രിയായിട്ട് ആലീസ് അഭിനയിച്ചിരുന്നു. ഇപ്പോൾ സീ കേരളത്തിലെ മിസ്സിസ് ഹിറ്റലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തോടൊപ്പം തന്നെ ഒരു യൂട്യൂബർ കൂടിയാണ് ആലീസ്. കഴിഞ്ഞ വർഷം അവസാനമായിരുന്നു ആലീസിന്റെ വിവാഹം. സജിൻ സജി സാമുവൽ എന്നാണ് ഭർത്താവിന്റെ പേര്.

സ്റ്റാർ മാജിക്കിലെ ഇപ്പോൾ സ്ഥിര സാന്നിദ്ധ്യമാണ് ആലീസ് ക്രിസ്റ്റി. അതെ സമയം ആലീസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഒരു കടൽ തീരത്ത് ആലീസ് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ഫോട്ടോസാണ് പോസ്റ്റ് ചെയ്തത്. സുബീഷ് മണിമംഗലമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. റൂബി റെജിയുടെ ഇവ’സ് ആൻ റൂബിയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS