‘സിനിമ-സീരിയൽ താരമായ നടി യമുന വീണ്ടും വിവാഹിതയായി..’ – വിവാഹ ചിത്രങ്ങൾ വൈറലാകുന്നു

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം യമുന വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് താരത്തെ വിവാഹം കഴിച്ചത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

സിനിമ സീരിയല്‍ രംഗത്ത് വര്‍ഷങ്ങളേറെയായി യമുന സജീവമാണ്. അഭിനയ രംഗത്തുള്ളവര്‍ താരത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. വിവാഹത്തിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. മലയാളത്തില്‍ അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും യമുന ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

നടിയുടെ ആദ്യ ഭര്‍ത്താവ് സിനിമാ സംവിധായകനായ എസ്.പി മഹേഷാണ്. മഹേഷുമായി ഏറെ കാലമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായതോടെയാണ് വിവാഹ ബന്ധം വേര്‍പെടുത്തിയത്. ആദ്യ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്.

ആമി, ആഷ്മി എന്നാണ് മക്കളുടെ പേര്. വിവാഹചടങ്ങുകളില്‍ മക്കളും പങ്കെടുത്തിരുന്നു. മക്കളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘സ്റ്റാലിന്‍ ശിവദാസ്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലും സീരിയലിലും യമുനയ്ക്ക് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളാണ് ഏറെയും ലഭിച്ചത്.

CATEGORIES
TAGS
NEWER POST‘ആളാകെ മാറി പോയി, മെലിഞ്ഞ് കൂടുതൽ സുന്ദരിയായി സംയുകത മേനോൻ..’ – ഫോട്ടോസ് വൈറലാകുന്നു!
OLDER POST‘കല്യാണം കഴിഞ്ഞ് വെറുതേ വീട്ടിലിരിക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ല..’ – ജീവിതം മാറി മറിഞ്ഞതിനെ കുറിച്ച് സുജ കാർത്തിക