‘ആ സ്വപ്നം സഫലമായി! പോർഷെയുടെ ആഡംബര കാർ സ്വന്തമാക്കി മമത മോഹൻദാസ്’ – വില കേട്ടാൽ നിങ്ങൾ ഞെട്ടും

‘ആ സ്വപ്നം സഫലമായി! പോർഷെയുടെ ആഡംബര കാർ സ്വന്തമാക്കി മമത മോഹൻദാസ്’ – വില കേട്ടാൽ നിങ്ങൾ ഞെട്ടും

സൈജു കുറുപ്പ് ആദ്യമായി നായകനായ മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മമത മോഹൻദാസ്. പിന്നീട് നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ മമത മോഹൻദാസ് അർബുദം രോഗത്തിന് അടിമയാവുകയും അതിൽ നിന്ന് പൂർവാധികം ശക്തിയായി തിരിച്ചു വരികയും ചെയ്ത ഒരാളാണ്. കഴിഞ്ഞ 15 വർഷമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് മമത.

ലങ്ക, ബാബ കല്യാണി, ബിഗ് ബി, പാസ്സഞ്ചർ, കഥ തുടരുന്നു, അൻവർ, മൈ ബോസ്, സെല്ലുലോയ്ഡ്, ടു കൺട്രീസ്, തോപ്പിൽ ജോപ്പൻ, കാർബൺ, 9, ഫോറൻസിക് തുടങ്ങിയ സിനിമകളിൽ മമത മോഹൻദാസ് നായികയായി തിളങ്ങി. ജയസൂര്യ നായകനായ സണ്ണിയിലാണ് മമത മോഹൻദാസ് അവസാനമായി അഭിനയിച്ചത്. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളാണ് മമതയുടേത് പുറത്തിറങ്ങാനുള്ളത്.

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ഭ്രമമാണ് മമതയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഭ്രമം അടുത്ത് തന്നെ ഒ.ടി.ടി റിലീസായി എത്തും. അതിന്റെ സന്തോഷത്തിൽ ഇരിക്കുന്ന മമതയുടെ ജീവിത്തിലേക്ക് മറ്റൊരു സന്തോഷ നിമിഷമാണ് വന്നിരിക്കുകയാണ്. ഒരു ആഡംബര വാഹനം സ്വന്തമാക്കിയ കാര്യം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് മമത.

പോർഷെയുടെ ആഡംബര വാഹനമായ 911 കരേറെ എസ്‌ കാറാണ് മമത മോഹൻദാസ് സ്വന്തമാക്കിയത്. മഞ്ഞ നിറത്തിലുള്ള വാഹനമാണ് മമത സ്വന്തമാക്കിയത്. 2.3 കോടി രൂപയാണ് വാഹനത്തിന്റെ ഓൺ ലോഡ് വില. ‘ഒരു സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി മാറുന്നു.. എന്റെ പ്രിയേ നിനക്കായി ഞാൻ ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നു..’, മമത പോർഷെയുടെ ഫോട്ടോയോടൊപ്പം കുറിച്ചു.

CATEGORIES
TAGS