ഇപ്പോൾ ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ സ്വീകാര്യത സോഷ്യൽ മീഡിയകളിൽ റീൽസ് ചെയ്യുന്ന താരങ്ങൾക്ക് ലഭിക്കാറുണ്ട്. കേരളത്തിൽ തന്നെ ഇത്തരത്തിൽ നിരവധി പുത്തൻ താരോദയങ്ങൾ ഉണ്ടായിട്ടുണ്ട്. ഓരോ ദിവസവും ഇതുപോലെ വളർന്നു വരുന്ന കലാപ്രതിഭകളാണ് ഇതിൽനിന്ന് കണ്ടെത്തുന്നത്. പലർക്കും സിനിമയിലേക്കുള്ള ചവിട്ടുപടി കൂടിയാണ് ഇത്.
പക്ഷേ ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നവരും ഇതുപോലെയുള്ള പ്ലാറ്റുഫോമുകളിൽ സജീവമായി ഉപയോഗിക്കാറുണ്ട്. അവരുടെ ഡാൻസ് റീൽസിന് മികച്ച പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ചിലരുടെ വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്നെയാണ് വൈറലാവുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമ താരങ്ങൾ ഇത് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷമായി സിനിമയിൽ നിറസാന്നിധ്യമായ നടി മാളവിക മേനോന്റെ പുതിയ റീൽസ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇതിന് മുമ്പും മാളവികയുടെ ഇതുപോലെയുള്ള വീഡിയോസ് വൈറലായിട്ടുമുണ്ട്. ഇപ്പോഴത്തെ ഇൻസ്റ്റാഗ്രാം റീൽസ് ട്രെൻഡിങ് മ്യൂസിക്കിനാണ് മാളവിക ചുവടുവച്ചിരിക്കുന്നത്. ഒരു ബെൽ ഡാൻസ് ടൈപ്പ് ആണ് മാളവിക ചെയ്തിരിക്കുന്നത്.
ആരാധകരെ ശരിക്കും ആകർഷിക്കുന്ന രീതിയിലുള്ള ഡാൻസാണ് മാളവിക ചെയ്തിരിക്കുന്നത്. ഇനിയും ഇതുപോലെയുള്ള ഡാൻസ് ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. മോഹൻലാൽ നായകനാകുന്ന ആറാട്ട് എന്ന സിനിമയാണ് മാളവികയുടെ ഇനി പുറത്തിറങ്ങാനുള്ളത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയിലർ ഈ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.