‘തരംഗമായി പെർഫ്യൂം ട്രൈലെർ, ഗംഭീര പ്രകടനവുമായി നായിക കനിഹ..’ – വീഡിയോ കാണാം
നടി കനിഹ പ്രധാന വേഷത്തിൽ എത്തുന്ന പെർഫ്യൂം എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. നടന്മാരെ ജയസൂര്യയും അനൂപ് മേനോനും ചേർന്നാണ് ചിത്രത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. കനിഹയ്ക്ക് പുറമേ പ്രതാപ് പോത്തൻ, ടിനി ടോം, പ്രവീണ, ദേവി അജിത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ ചെയ്യുന്നുണ്ട്.
2013-ൽ ഷൂട്ടിംഗ് പൂർത്തിയായ ഈ സിനിമ ഏഴ് വർഷങ്ങൾക്ക് ശേഷമാണ് റിലീസിനായി ഒരുങ്ങുന്നത്. തിയേറ്ററുകൾ തുറക്കാത്തുകൊണ്ട് തന്നെ ഇതൊരു ഒ.ടി.ടി പ്ലാറ്റഫോമിലായിരിക്കും റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞിട്ടുണ്ട്. സിനിമയുടെ ടീസർ ഈ കഴിഞ്ഞ ദിവസമായിരുന്നു യൂട്യൂബിൽ റിലീസ് ചെയ്തത്.
മികച്ച അഭിപ്രായവും അതുപോലെ സോഷ്യൽ മീഡിയകളിൽ ഒരുപാട് വൈറലാവുകയും ചെയ്തിരുന്നു. ഇതിനെ പിന്നാലെയാണ് ഇപ്പോൾ ട്രൈലെർ പുറത്തിറങ്ങിയത്. വരും ആഴ്ചകളിൽ തന്നെ സിനിമ ഒ.ടി.ടി റിലീസ് ആവുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. നഗരജീവിതത്തിൽ താമസിക്കുന്ന ഒരു വീട്ടമ്മയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും പ്രയാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ചില സൗഹൃദങ്ങളും അതിൽ നിന്ന് ചില കെണികളിൽ അകപ്പെടുന്നതും തുടർന്നുള്ള ആ സ്ത്രീയുടെ നിസ്സഹായാവസ്ഥയും ഒക്കെയാണ് സിനിമയിൽ ചൂണ്ടിക്കാണിക്കുന്നത്. ബാനർ മോത്തി ജേക്കബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോത്തി ജേക്കബ് കൊടിയാത്ത് നിർമ്മിക്കുന്ന ചിത്രം ഹരിദാസാണ് സംവിധാനം ചെയ്യുന്നത്.