‘അമ്പോ!! സാരിയിൽ നൃത്ത ചുവടുകളുമായി ഹണി റോസ്, പൊളിച്ചെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ഈ കഴിഞ്ഞ ദിവസമാണ് ഒരു ചാനലിൽ പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് നടി ഹണി റോസ് ഒരു വെളിപ്പെടുത്തൽ നടത്തിയത്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഒരു ആരാധകൻ അമ്പലം പണിതെന്നനായിരുന്നു ഹണി റോസിന്റെ വെളിപ്പെടുത്തൽ. സ്ഥിരമായി ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്ന ഒരു തമിഴ് ആരാധകനാണ് തന്റെ പേരിൽ ക്ഷേത്രം ആരംഭിച്ചതായിരുന്നു ഹണി റോസ് പറഞ്ഞത്.

ഈ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ ചർച്ചകൾക്കും ട്രോളുകൾക്കും ഒക്കെയാണ് ഇടവരുത്തിരിക്കുന്നത്. ഹണി റോസ് ഈ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നതിൽ വ്യക്തമല്ല. എങ്കിലും താരത്തിന്റെ വായിൽ നിന്ന് തന്നെ വന്ന കാര്യമായതുകൊണ്ട് തന്നെ മലയാളികൾ വിശ്വസിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ എവിടെ നോക്കിയാലും ഇപ്പോൾ ഹണി റോസ് മയമാണ്.

കടകളുടെ ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കാൻ ഹണി റോസ് വരുമ്പോൾ തന്നെ അവിടെ ജനങ്ങൾ തടിച്ചുകൂടുന്ന കാഴ്ച മിക്കപ്പോഴും ഈ അടുത്തിടെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ പങ്കെടുക്കാൻ എത്തുമ്പോഴുള്ള താരത്തിന്റെ വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. ഇതുനോക്കി നോക്കികാണുമ്പോൾ താരം പറയുന്നതിൽ സത്യമില്ലാതില്ല എന്ന് തന്നെ പറയേണ്ടി വരും.

ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു കടയുടെ ഉദ്‌ഘാടനത്തിന് ഹണി റോസ് എത്തിയിരുന്നു. വളരെ ട്രഡീഷണൽ ലുക്കിലാണ് ഹണി എത്തിയത്. ആ വേഷത്തിൽ തന്നെയുളള ഒരു വീഡിയോ ഹണി റോസ് പങ്കുവച്ചിട്ടുണ്ട്. ധാവണി ഉടുത്ത് ചെറിയ രീതിയിൽ പാട്ടിന് നൃത്ത ചുവടുകൾ വച്ചാണ് ഹണി ഈ തവണ തിളങ്ങിയത്. ഫോട്ടോഗ്രാഫർ ബെന്നറ്റ് എം വർഗീസാണ് വീഡിയോ എടുത്തിരിക്കുന്നത്.