‘വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയി എന്നൊരു തെറ്റ് മാത്രം ഞങ്ങൾ ചെയ്തിട്ടുള്ളൂ..’ – ഗായത്രിയുടെ മറുപടി വീഡിയോ
സോഷ്യൽ മീഡിയയിൽ ഇന്ന് രാവിലെ മുതൽ വൈറലാവുന്ന ഒരു വീഡിയോയാണ് നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി അപടകത്തിൽ പെടുകയുണ്ടായി. വണ്ടി ഇടിച്ച ശേഷം നിർത്താതെ പോയ വണ്ടിയെ പിന്തുടർന്ന് പിടിക്കുകയും അപ്പോഴാണ് കാറിൽ ഗായത്രി സുരേഷും സുഹൃത്തുമാണെന്ന് പിറകെ വന്ന് പിടിച്ചവർക്ക് മനസ്സിലായത്.
തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്ക് പോരുണ്ടാവുകയും ഗായത്രി മാപ്പ് പറഞ്ഞെങ്കിലും ഗായത്രിയുടെ സുഹൃത്ത് വെള്ളം അടിച്ചിട്ടാണ് വണ്ടി ഓടിച്ചതെന്നും പൊലീസ് വരാതെ വിടുകയില്ലെന്നും മറ്റേ കൂട്ടർ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. ആ വീഡിയോ രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. സംഭവത്തിൽ ഗായത്രിയുടെ മറുപടി എന്താണെന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്.
വീഡിയോ പ്രചരിച്ച് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയതോടെ എല്ലാത്തിനും മറുപടിയായി രംഗത്ത് വന്നിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്നായിരുന്നു ഗായത്രിയുടെ പ്രതികരണം. ” ഇന്നലെ ആക്സിഡന്റ് പറ്റിയ ഒരു വീഡിയോ ഭയങ്കര വൈറലായിരുന്നു.ഇന്ന് രാവിലെ മുതൽ എനിക്ക് കോളുകളും മെസ്സേജുകളും വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ അത് എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ലല്ലോ. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ലൈവിൽ വന്നത്.
സംഭവം എന്താണെന്ന് വച്ചാൽ ഞാനും എന്റെ ഫ്രണ്ടും കാക്കനാട് ഡ്രൈവ് ചെയ്തു പോകുവായിരുന്നു. ഞങ്ങളുടെ മുന്നിൽ ഒരു കാർ പോകുന്നുണ്ടായിരുന്നു. അപ്പോൾ എന്റെ സുഹൃത്ത് എന്ത് ചെയ്‌തെന്ന് വച്ചാൽ ആ വണ്ടിയെ ഓവർ ടേക്ക് ചെയ്ത മുന്നിൽ കയറാൻ നോക്കി, അപ്പോൾ എതിർ വശത്തൂടെ ഒരു കാർ വന്നു. രണ്ടും കൂടി ഒന്ന് മുട്ടി.. രണ്ട് കാറിന്റെയും സൈഡ് മിറർ പോയി. പക്ഷേ ഞങ്ങൾക്ക് പറ്റിയ ഒരു തെറ്റെന്താണെന്ന് വച്ചാൽ ഞങ്ങൾ നിർത്തിയില്ല. ടെൻഷൻ കാരണമാണ്.
ഞാനൊരു നടിയാണ്.. അവർ അത് എങ്ങനെയാ ഡീൽ ചെയ്യുക എന്നത് അറിയില്ലല്ലോ. ഇവർ എന്ത് ചെയ്‌തെന്ന് വച്ചാൽ ഞങ്ങളെ പിന്തുടർന്ന് വന്ന് പിടിച്ചു. ഞങ്ങളെ കാറിന്റെ പുറത്തിറക്കി.. ആ വിഡിയോയിൽ നിങ്ങൾ കണ്ടത് അതാണ്. ഞാൻ കുറെ സോറിയൊക്കെ പറഞ്ഞു നോക്കി. കെഞ്ചി വരെ പറഞ്ഞു. പക്ഷേ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. പൊലീസ് വന്നു. അങ്ങനെ എല്ലാം പറഞ്ഞു സെറ്റായി. ഇതാണ് സംഭവം..
View this post on Instagram
നിർത്താതെ പോയി എന്നൊരു തെറ്റ് മാത്രം ഞങ്ങൾ ചെയ്തിട്ടുള്ളൂ. വേറെയൊന്നും ഉണ്ടായില്ല. ആർക്കും ഒന്നും പറ്റിയിട്ടില്ല. ഒരാൾക്ക് പോലും ഒരു പോറൽ പോലും ഏറ്റിട്ടില്ല. നിങ്ങൾ എന്നെ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ഞങ്ങൾ ചെയ്തിട്ടില്ല. ചെയ്ത തെറ്റ് ഞാൻ പറഞ്ഞല്ലോ. ടെൻഷൻ കാരണമാണ് നിർത്താതെ പോയത്. ഇവര് ചെയ്‌സ് ചെയ്തു പിടിക്കുമെന്ന് ഞങ്ങൾ വിചാരിച്ചില്ല. സിനിമ സ്റ്റൈൽ ചെയ്‌സ് ആയിരുന്നു. ആക്സിഡന്റ് ആർക്കും പറ്റില്ലേ. ഞങ്ങളുടെ കാൽകുലേഷൻ തെറ്റി പോയി ഓവർ ടേക്ക് ചെയ്തപ്പോൾ..
അവർ വരുന്നതിന് മുമ്പ് കയറാൻ നോക്കി പക്ഷേ പറ്റിയില്ല. ഇതാണ് സംഭവിച്ചത്. എല്ലാവരും ഹാപ്പിയായിട്ടും സൈഫായിട്ടും ഇരിക്കുക.. ഇങ്ങനെയൊക്കെ സംഭവിക്കും.. ലൈഫിൽ ഇതിനെയെല്ലാം നേരിടുക എന്നതിലാണല്ലോ കാര്യം..’, ഗായത്രി ലൈവ് വീഡിയോയിൽ മറുപടി നൽകി. എന്നാൽ വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയത് തെറ്റാണെന്ന് പലരും തിരിച്ച് കമന്റ് ഇടുകയും ചെയ്തു.