‘അനു സിത്താര വീണ്ടും തമിഴിൽ!! വെട്രിയുടെ വനം ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം
ബാലതാരമായി സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് വരികയും പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി മാറുകയും ചെയ്ത താരമാണ് നടി അനുസിത്താര. മലയാള സിനിമയിൽ ഇന്ന് അനുവിനെ പോലെ ശാലീന സുന്ദരിയായ മറ്റൊരു നടിയില്ലെന്ന് തന്നെ പറയേണ്ടി വരും. ഹാപ്പി വെഡിങ്ങിലാണ് അനു സിത്താര ആദ്യമായി പ്രധാന വേഷത്തിൽ എത്തുന്നത്.
പിന്നീട് ഇങ്ങോട്ട് അനുവിന്റെ വർഷങ്ങളായിരുന്നു. ഒന്നിന് പിറകെ ഒന്നായി അനുവിന് സിനിമകൾ വന്നുകൊണ്ടേ ഇരുന്നു. മണിയറയിലെ അശോകൻ എന്ന സിനിമയിലാണ് അനു സിത്താര അഭിനയിച്ചതിൽ അവസാനം പുറത്തിറങ്ങിയത്. നിരവധി സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മലയാളത്തിന് പുറമേ തമിഴിലും രണ്ട് സിനിമകളിൽ അനു സിത്താര അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വീണ്ടും തമിഴിൽ തിളങ്ങാൻ ഒരുങ്ങുകയാണ് അനു സിത്താര. വെട്രി നായകനായി അഭിനയിക്കുന്ന വനം എന്ന സിനിമയിലാണ് അനു സിത്താര അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷകൾ നൽകി കൊണ്ട് ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. അനു സിത്താരയെ കൂടാതെ സ്‌മൃതി വെങ്കടും സിനിമയിൽ നായികയായി അഭിനയിക്കുന്നുണ്ട്.
വെട്രിയുടെ സിനിമകൾ എന്നും പുതുമ പരീക്ഷിക്കുന്ന സിനിമകളാണ്. ഹൊറർ ത്രില്ലർ ചിത്രമാണ് വനമെന്ന് സിനിമയുടെ ട്രെയിലർ കണ്ടാൽ മനസിലാകും. അനു സിത്താരയാണോ പ്രേതമെന്നും ചില സിനിമ പ്രേമികൾ കമന്റുകൾ ഇട്ടിട്ടുണ്ട്. ശ്രീകണ്ഠൻ ആനന്ദ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത്. റോൺ ഏദൻ യോഹന്ന ആണ് സംഗീതം.
ഗോൾഡൻ സ്റ്റാർ പ്രൊഡക്ഷൻ ഹൌസിന്റെ ബാനറിൽ ഗ്രേസ് ജയന്തി റാണി, ജെ.പി അമലൻ, ജെ.പി അലക്സ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സിനിമ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. 2019-ലാണ് അനു സിത്താര അവസാനമായി തമിഴിൽ അഭിനയിച്ചത്. ഈ ചിത്രത്തോടുകൂടി തമിഴ് സിനിമയിലും താരം കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.