‘ഒരു താരപുത്രി കൂടി സിനിമയിലേക്ക്..’ – താരദമ്പതികളായ ഷാജുവിന്റേയും ചാന്ദിനിയുടെയും മകൾ നന്ദന നായികയാവുന്നു!!

‘ഒരു താരപുത്രി കൂടി സിനിമയിലേക്ക്..’ – താരദമ്പതികളായ ഷാജുവിന്റേയും ചാന്ദിനിയുടെയും മകൾ നന്ദന നായികയാവുന്നു!!

മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നടൻ ഷാജു ശ്രീധർ. സിനിമയിൽ എത്തിയിട്ട് വർഷങ്ങളോളം ആയെങ്കിലും ഷാജുവിനെ തേടി നല്ല കഥാപാത്രങ്ങൾ എത്തി തുടങ്ങിയിട്ട് ചുരുക്കം ചില വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കിട്ടിയ റോളുകൾ എല്ലാം ഗംഭീരമായി അഭിനയിക്കുന്ന ഒരാളാണ് ഷാജു.

തീയേറ്ററിൽ ഈ രണ്ട് കൊല്ലത്തിന് ഇടയിൽ ഇറങ്ങിയ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ ഷാജു ഭാഗമായിട്ടുണ്ട്. പഴയനടി ചാന്ദിനിയെയാണ് ഷാജു വിവാഹം ചെയ്തിരിക്കുന്നത്. അന്നത്തെ ചില സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും പ്രണയത്തിൽ ആവുകയും പിന്നീട് ജീവിതസഖിയായി മാറുകയും ചെയ്തു. ഇരുവർക്കും രണ്ട് പെൺകുട്ടികളാണ് ഉളളത്.

അതിൽ ഇളയമകൾ നീലാഞ്ജന രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ ബാലതാരമായി അഭിനയിച്ചു കഴിഞ്ഞു. ഷാജുവിന്റെ മൂത്തമകളും സിനിമയിലേക്ക് ആദ്യമായി ചുവടുവെക്കുന്നതിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂത്തമകൾ നന്ദന ആദ്യമായി നായികയായി അഭിനയിക്കുന്ന കാര്യം ഷാജു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

നേരത്തെ തന്നെ ഷാജുവിനൊപ്പമുള്ള ടിക് ടോക് വീഡിയോസിൽ നന്ദന അഭിനയിക്കുന്നത് കണ്ട് പ്രേക്ഷകർ നന്ദനയുടെ സിനിമയിലേക്കുള്ള വരവ് പ്രതീക്ഷിച്ചിരുന്നു. ഷാജുവിനൊപ്പം അല്ലാതെയും നിരവധി വീഡിയോസ് നന്ദന ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുട്ടികാലം മുതൽ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്ന ഒരാളുകൂടിയാണ് നന്ദന.

പെരുവാക്കരാൻ ഫിലിംസിന്റെ ബാനറിൽ ഏലിയാസ് ജോർജ് നിർമ്മിച്ച് നവാഗതനായ ജോഷി ജോൺ സംവിധാനം ചെയ്യുന്ന ‘സ്റ്റാൻഡേർഡ് എക്‌സ് ഇ 99 ബാച്ച്’ എന്ന ചിത്രത്തിലാണ് നന്ദന ആദ്യമായി നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജ നടൻ ദിലീപ്, ആന്റണി വർഗീസ് തുടങ്ങിയരുടെ സാന്നിധ്യത്തിൽ വച്ചാണ് നടന്നത്.

CATEGORIES
TAGS