നടൻ മുകേഷും മേതില്‍ ദേവികയും വേർപിരിയുന്നു? കുടുംബ കോടതിയെ സമീപിച്ചതായി റിപ്പോർട്ട്!!

നടനും കൊല്ലം എം.എൽ.എയുമായ മുകേഷും രണ്ടാം ഭാര്യയായ നർത്തകി മേതിൽ ദേവികയും വേർപിരിയുന്നതായി വാർത്തകൾ വരുന്നു. ഓൺലൈൻ മാധ്യമ ചാനലായ മറുനാടൻ മലയാളിയാണ് വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2013-ലാണ് മുകേഷും വേദികയും തമ്മിൽ വിവാഹിതരാവുന്നത്. വേദിക കുടുംബകോടതിയെ സമീപിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കൊല്ലത്ത് രണ്ടാമതും എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട മുകേഷ് ആദ്യ വിവാഹം ബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് വേദികയുമായി വിവാഹിതനാവുന്നത്. നടി സരിതയായിരുന്നു മുകേഷിന്റെ ആദ്യ ഭാര്യ. ദേവികയും ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയത് ശേഷമായിരുന്നു മുകേഷുമായി വിവാഹിതാവുന്നത്.

അടുത്തിടെ മുകേഷ് ചില ഫോൺ വിവാദങ്ങളിൽ പെട്ടിരുന്നു. മുകേഷിൽ നിന്നുള്ള അവഗണനകളും സിനിമാക്കാരൻ എന്ന നിലയിലുള്ള ചില ശീലങ്ങളുമാണ് ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാകാൻ കാരണമെന്ന് വാർത്തയിൽ പറയുന്നത്. മുകേഷായി പിരിഞ്ഞ് മാസങ്ങളായി പാലക്കാടുള്ള കുടുംബവീട്ടിൽ താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മുകേഷുമായുള്ള ബന്ധം തുടരാൻ പറ്റാത്തതുകൊണ്ട് കുടുംബകോടതിയിൽ സമീപിച്ചിരിക്കുകയാണെന്നും മറുനാടൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒഫീഷ്യൽ സ്ഥിതീകരണത്തിന് വേണ്ടിയുള്ള റിപ്പോർട്ടുകൾക്ക് വേണ്ടിയാണ് സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ ബന്ധത്തിൽ മുകേഷിന് രണ്ട് മക്കളും ദേവികയ്ക്ക് ഒരു കുട്ടിയുമുണ്ട്. മരക്കാരാണ് മുകേഷ് അഭിനയിച്ച അവസാനചിത്രം.

CATEGORIES
TAGS Methil Devika