കഥാപുരുഷൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി അഭിരാമി. ജയറാമിന്റെ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ ആദ്യമായി നായികയായി അഭിനയിച്ചു. ഇതിന് മുമ്പ് പത്രം എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അഭിരാമി അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. ആറ് വർഷത്തോളം അതിന് ശേഷം സിനിമയിൽ സജീവമായി അഭിനയിച്ചിട്ടുണ്ടായിരുന്നു അഭിരാമി.
ശ്രദ്ധ, മേഘസന്ദേശം, മിലേനിയം സ്റ്റാറ്റസ്, മേലേവര്യത്തെ മാലാഖ കുട്ടികൾ, വാനവിൽ, ദോസ്ത്, ചാർളി ചാപ്പളിൻ, കാർമേഘം, സംസ്ഥാനം, ശ്രീ റാം, വിരുമാണ്ടി തുടങ്ങിയ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ അഭിരാമി ഈ കാലയളവിൽ അഭിനയിച്ചിട്ടുണ്ട്. 2004-ൽ ജോലി കിട്ടി വിദേശത്തേക്ക് പോയ അഭിരാമി പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിന്നു. 2009-ൽ അഭിരാമി വിവാഹിതയായി.
രാഹുൽ പവനൻ ആണ് താരത്തിന്റെ ഭർത്താവ്. 2014-ൽ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയിരുന്നു അഭിരാമി. അപ്പോത്തിക്കരി ആയിരുന്നു തിരിച്ചുവരവിലെ ആദ്യ സിനിമ. ഇത് താൻടാ പൊലീസ്, ഒരേ മുഖം, ഒറ്റക്കൊരു കാമുകൻ, ഒരു താത്വിക അവലോകനം എന്നീ മലയാള സിനിമകളിലും ഏതാനം ചില തമിഴ്, കന്നഡ സിനിമകളിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിൽ ഹോസ്റ്റായും അഭിരാമി തിളങ്ങിയിട്ടുണ്ട്.
അഭിരാമി മറ്റു നടിമാരെ പോലെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിലെ ഒരു ചലഞ്ച് ഇപ്പോൾ അഭിരാമി ഏറ്റെടുത്തിരിക്കുകയാണ്. കാല് ഭിത്തിയിൽ ചവിട്ടി തിരിഞ്ഞ് കൈയിൽ തറയിൽ കുത്തി മറ്റേ കാല് പൊക്കി തലകുത്തനെ നിൽക്കുന്ന ചലഞ്ചാണ് അഭിരാമി ചെയ്തിരിക്കുന്നത്. നാല്പതുകാരിയായ അഭിരാമിയുടെ ഈ പ്രകടനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.